മസ്‌കത്ത് ∙ റൂവി മലയാളി അസോസിയേഷന്റെ (ആർ എം എ) നേതൃത്വത്തിൽ റൂവി ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ ഡ്രോയിങ്, കളറിങ് മത്സരവും ഇഫ്താർ വിരുന്നും ആരോഗ്യ പഠനക്ലാസും സംഘടിപ്പിക്കുന്നു. മാർച്ച് 15 വെള്ളിയാഴ്ച ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ സന്തോഷ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഷാജഹാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ആർ എം എ കമ്മിറ്റി അംഗങ്ങളായ സുജിത്ത് സുഗുണൻ, എബി, പ്രദീപ്, ഷൈജു എന്നിവർ സന്നിഹിതരായിരുന്നു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് കളറിങ് മത്സരവും സീനിയർ വിഭാഗം ഡ്രോയിംഗ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന ആരോഗ്യ പഠന ക്ലാസ്സിൽ ഒമാനിലെ പ്രഗത്ഭരായ ആരോഗ്യ വിദഗ്ധർ ക്ലാസിന് നേതൃത്വം നൽകും. തുടർന്ന് ഇഫ്താർ വിരുന്നും നടക്കും. ആർ എം എയുടെ ഗൂഗിൾ ഫോം വഴിയും ലുലു കസ്റ്റമർ കെയർ വഴിയും റജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം ലഭിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ