ന്യൂഡൽഹി: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പ്രസ്താവനയിലാണ് വിമർർനം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗിച്ചുവെന്നാണ് കോടതി നിരീക്ഷണം. പ്രകോപനപരമായ പരമാർശം നടത്തിയ ശേഷം സുപ്രീംകോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിയെയാണ് വിമർശിച്ചത്. മതസ്വാതന്ത്ര്യത്തിനുള്ള എഫ്ഐആര്‍ ഏകീകരിക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഉദയനിധി മൗലികാവകാശവും ലംഘിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിങ്ങൾ നടത്തിയ പരാമര്‍ശത്തിന്റെ പ്രത്യാഘാതങ്ങള്‍ അറിയാമോയെന്ന് സുപ്രീംകോടതി മന്ത്രി ചോദിച്ചു. ഉദയനിധി സാധാരണക്കാരനല്ല, മന്ത്രിയാണ് പരാമർശത്തിന്റെ അനന്തര ഫലങ്ങൾ തിരിച്ചറിയണമായിരുന്നുവെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
‘ഭരണഘടന ആർട്ടിക്കിള്‍1 9(1)(എ), ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശമാണ് ദുരുപയോഗം ചെയ്യുന്നത്. ഇപ്പോൾ നിങ്ങൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിൻ്റെ അനന്തരഫലങ്ങൾ നിങ്ങൾക്കറിയില്ലേ? നിങ്ങൾ ഒരു സാധാരണക്കാരനല്ല. മന്ത്രിയാണ്. അനന്തരഫലങ്ങൾ നിങ്ങൾ അറിയണം’, ബെഞ്ച് പറഞ്ഞു. അതേസമയം കേസ് മാർച്ച് പതിനഞ്ച് മാറ്റി.
വിവാദ പ്രസ്താവനയിൽ ആറ് സംസ്ഥാനങ്ങളില്‍ ഉദയനിധിക്കെതിരെ കേസുണ്ട്. തമിഴ്നാട് മുഖ്യമന്ത്ര എം.കെ സ്റ്റാലിൻ്റെ മകനാണ് ഉദയനിധി സ്റ്റാലിൻ. 2023 സെപ്റ്റംബറിൽ നടന്ന കോൺഫറൻസിൽ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും പറയഞ്ഞതാണ് ഉദയനിധിയെ വെട്ടിലാക്കിയത്.