തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ‘ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷന് 2024’, ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെല്‍ എന്നിവയുടെ ലോഗോ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
ഈ വര്‍ഷം കേരളം ആതിഥേയത്വം വഹിക്കുന്ന സാഹസിക വിനോദ ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യത്തേതായ ‘ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷന് 2024’ ഇടുക്കിയിലെ വാഗമണില്‍ മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് നടക്കുക. 2024 കലണ്ടര്‍ വര്‍ഷത്തെ ആദ്യത്തെ ദേശീയ സര്‍ഫിംഗ് ചാമ്പ്യന്‍ഷിപ്പാണ് വര്‍ക്കലയില്‍ മാര്‍ച്ച് 29 മുതല്‍ 31 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെല്‍.
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണ് വാഗമണിലെ ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷന്. 100-ലധികം ദേശീയ-അന്തര്‍ദേശീയ പ്രശസ്തരായ ഗ്ലൈഡറുകള്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കും. 15-ലധികം രാജ്യങ്ങള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കൂടാതെ പാരാഗ്ലൈഡിംഗ് അന്താരാഷ്ട്ര ചാമ്പ്യന്മാരും ലോകപ്രശസ്ത റൈഡര്‍മാരും പരിപാടിയുടെ ഭാഗമാകും. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്റ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഡല്‍ഹി, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ് നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കും.
മിനി എക്സ് സി, സ്പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്പോട്ട്, മിനി അക്രോബാറ്റിക്സ് ഷോ, ഹൈക്ക് ആന്‍ഡ് ഫ്ളൈ, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, തെര്മലിംഗ് എന്നീ ഇനങ്ങളിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ നടക്കുക. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും (കെഎടിപിഎസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
Read more ….
- സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കി
- മന്ത്രിയോ വനംവകുപ്പ് ഉദ്യോഗസ്ഥരോ എത്തണം; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം
- തനിക്കുണ്ടായിരുന്ന രോഗത്തെപ്പറ്റി തുറന്ന് പറഞ്ഞ് ഇസ്രോ ചെയർമാൻ സോമനാഫ്
- 84 കിലോമീറ്ററോളം ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ ഓടിയ സംഭവത്തിൽ നാലുപേരെ പിരിച്ചുവിട്ടു
- റഫയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം; 11മരണം
ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെലില്‍ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് തീരനഗരങ്ങളില്‍ നിന്നുള്ള സര്‍ഫിംഗ് അത്ലറ്റുകള് വിവിധ വിഭാഗങ്ങളില്‍ മത്സരിക്കും. കേരളത്തെ ഇന്ത്യയിലെ പ്രധാന സര്‍ഫ് ഡെസ്റ്റിനേഷനാക്കുകയും സര്‍ഫിംഗ് കായികവിനോദത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
എസ്യുപി ടെക്നിക്കല്‍ റേസ്, എസ്യുപി ലോങ് ഡിസ്റ്റന്‍സ്, എസ്യുപി സ്പ്രിന്റ് റേസ്, പാഡില്‍ബോര്‍ഡ് ടെക്നിക്കല്‍ റേസ്, പാഡില്‍ബോര്‍ഡ് ലോംഗ് ഡിസ്റ്റന്‍സ്, എസ്യുപി സര്‍ഫിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന് കെഎടിപിഎസും തിരുവനന്തപുരം ഡിടിപിസിയും സര്‍ഫിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സര്‍ഫിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.