മംഗളൂരു:കർണാടകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനികൾക്കെതിരെ ആസിഡ് ആക്രമണം നടത്തിയ നിലമ്പൂർ സ്വദേശി അഭിൻ പിടിയിലായി.
ഇയാൾ എംബിഎ വിദ്യാർഥിയാണെന്നാണ് വിവരം.
പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്.പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ ആക്രമണം നടത്താനാണ് അഭിൻ ശ്രമിച്ചത്. ആക്രമണം തടഞ്ഞ മറ്റ് രണ്ട് പെൺകുട്ടികളുടെ മുഖത്തും ആസിഡ് വീഴുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവൺമെന്റ് കോളജിലാണ് മൂന്ന് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നു സൂചനയുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Read more ….
- സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കി
- മന്ത്രിയോ വനംവകുപ്പ് ഉദ്യോഗസ്ഥരോ എത്തണം; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം
- പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം; എംഎസ്എഫ് മാർച്ചിന് നേരെ പൊലീസിന്റെ ജലപീരങ്കി പ്രയോഗം
- 84 കിലോമീറ്ററോളം ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ ഓടിയ സംഭവത്തിൽ നാലുപേരെ പിരിച്ചുവിട്ടു
- റഫയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ബോംബാക്രമണം; 11മരണം
കോളജിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ഈ വിദ്യാർഥിനികൾ. അതിനുശേഷം പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്കു മാറ്റി. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് അഭിൻ ആക്രമണം നടത്തിയത്.