വെ​ബ് സീ​രീ​സ് പ്ര​ദ​ർ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യാ​യ എ.​ജി ടാ​ക്കീ​സ് നി​ർ​മി​ച്ച വെ​ബ് സീ​രീ​സ് ‘പി​ള്ളേ​ച്ച​നും പി​ള്ളേ​രും’ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. കു​വൈ​ത്തി​ലെ 40 ഓ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് ഈ ​വെ​ബ് സീ​രീ​സി​െൻറ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഞ്ജു ജി​നു നി​ർ​മി​ച്ച 15 എ​പ്പി​സോ​ടു​ള്ള വെ​ബ്‌ സീ​രീ​സ് ഹ​രി ഇ​ന്ദ്ര​നാ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് വ്യ​ത്യ​സ്ത പ്ര​മേ​യ​ത്തോ​ടു കൂ​ടി​യാ​ണ് ഈ ​ചി​ത്രം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും,മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന ചി​ത്ര​ത്തി​ൽ ജി​നു വൈ​ക്ക​ത്താ​ണ് പ്ര​ധാ​ന വേ​ഷം ചെ​യ്തി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച അ​ഹ്മ​ദി ഡി.​പി.​എ​സ് സ്കൂ​ളി​ൽ പ്രി​വ്യു പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഷോ ​പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ