ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET-UG 2024) തീയതി മാറ്റുമെന്ന് യുജിസി ചെയര്മാന് ജഗദീഷ് കുമാര്‍. മേയ് 15 മുതല്‍ 31 വരെ പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ 30-ന് ഫലം പ്രസിദ്ധീകരിക്കുന്നതുൾപ്പടെയുള്ള പദ്ധതികളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വെയ്ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷം പരീക്ഷാതീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും യുജിസി അറിയിച്ചു. മാര്‍ച്ച് 26 ആണ് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി.
കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUET-UG 2022-ലാണ് ആരംഭിച്ചത്. സംസ്ഥാന സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലകളും ഇതില്‍ പങ്കുചേരാറുണ്ട്. ചില വിഷയങ്ങള്‍ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും, എഴുത്തുപരീക്ഷയും അടങ്ങുന്ന ഹൈബ്രിഡ് മോഡ് പരീക്ഷ നടത്താനാണ് എൻടിഎയുടെ തീരുമാനം. കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ എഴുത്തുപരീക്ഷ ഒഎംആര്‍ മാതൃകയിലാകും നടത്തുക. കഴിഞ്ഞ വര്‍ഷം 14.9 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ