പത്ത് പേരുടെ പരുക്കിനിടയാക്കി, ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചാണ് (സിസിബി) നിലവിൽ കേസ് അന്വേഷിക്കുന്നത്. യുഎപിഎ കൂടി ചുമത്തിയ കേസിൽ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ കഫെയില്‍ സ്‌ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുള്‍പ്പെടെ മറ്റ് ഏഴുപേര്‍ക്കുമാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം