ന്യൂഡൽഹി:ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വെല്ലിങ്ടൻ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസീലൻഡ് തോറ്റതാണ് ഇന്ത്യയ്ക്കു നേട്ടമായത്.
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപ് നാല് മത്സരങ്ങളിൽ നിന്ന് 36 പോയിന്റും 75 പോയിന്റു ശതമാനവുമായി ന്യൂസിലൻഡ് ആയിരുന്നു മുന്നിൽ. തോൽവിയോടെ പോയിന്റ് ശതമാനം 60 ആയി താഴ്ന്നു. ഇതോടെ എട്ടു കളികളിൽ നിന്ന് 62 പോയിന്റും 64.58 പോയിന്റു ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ 3-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
വെലിങ്ടണിലെ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 78 പോയിന്റും 59.09 പോയിന്റ് ശതമാനവുമായ ആസ്ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയക്ക് ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ത്യ ധർമശാലയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും കീവീസിെനതിരായ പരമ്പര സ്വന്തമാക്കുകയും ചെയ്താൽ ഓസീസിന് ഒന്നാം സ്ഥാത്തേക്ക് ഉയരാനാകും.
Read More:
- നാഗ്പൂരിൽ സൈക്കിൾ പോളോ താരത്തിന്റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല
- നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ
- പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി
- മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം: കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടി ശ്രമം നടത്തിയിരുന്നു
- ഉപ്പുതറയിൽ വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു, അധ്യാപകർ അപമാനിച്ചതാണ് കാരണമെന്ന് ബന്ധുക്കൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ