ഭോപാല്‍ (മധ്യപ്രദേശ്): രാജ്യത്ത് കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പാകിസ്താനിലേതിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെന്നും അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭായമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.
‘യുവാക്കള്‍ക്കിടെയില്‍ 23 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. പാകിസ്ഥാനില്‍ ഇത് 12 ശതമാനമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഭൂട്ടാനെയും ബംഗ്ലാദേശിനെയുംകാള് അധികമാണ്’ – രാഹുല്‍ ആരോപിച്ചു.
നോട്ട് നിരോധനവും ജി എസ് ടി യും നടപ്പിലാക്കി ചെറുകിട സംരംഭങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തതാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെകാരണം. കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കുമെതിരെയുള്ള സാമ്പത്തിക, സാമൂഹിക അനീതിയാണ് രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read More……
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന് പവന് സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
- വിവാഹനിശ്ചയ ശേഷവും പ്രതിശ്രുത വധു മിണ്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
- ബംഗാളിൽ തൃണമൂലുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ട് : ജയറാം രമേശ്
രാജ്യത്തെ യുവജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാമ്പത്തിക നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ ബാധിച്ചു.
ഇന്ത്യയുടെ സമ്പത്തിന്റെ 60 ശതമാനവും ജനസംഖ്യയില്‍ സമ്പന്നരായ 5 ശതമാനം പേരുടെ പക്കലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുടെ കിഴക്ക് – പടിഞ്ഞാറ് സംസ്ഥാനങ്ങളിലൂടെയുള്ള ഭാരത് ജോഡോ യാത്ര മാര്‍ച്ച ഇരുപതിന് മുംബയില്‍ സമാപിക്കും