കൊല്ലം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ആൾ പിടിയിൽ. കൊല്ലത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നും വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ നാഗരാജു മാധ്യമങ്ങളോട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
രണ്ട് ദിവസമായി പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം പ്രതിയുടെ പിന്നാലെയായിരുന്നം. വിവിധ സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞ് മോഷണം നടത്തുന്നയാളാണ് പ്രതി എന്നാണ് സൂചന. മലയാളിയാണ് പ്രതി എന്നാണ് ലഭിക്കുന്ന വിവരം. ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി എന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് പുലർച്ചയോടെയാണ് പ്രതി പിടിയിലാവുന്നത്.
കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ കുട്ടിയെ കണ്ടെത്തിയ സ്ഥത്ത് വെച്ച് കുട്ടി കരയുകയും പ്രതി കുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ അവിടെ ഉപേക്ഷിക്കുകയാണ് എന്നാണ് പ്രതി കുറ്റസമ്മതത്തിൽ പറഞ്ഞത് എന്നാണ് സൂചന.
ഫ്രെബ്രുവരി 19നാണ് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ കാണാതാകുന്നത്. അതിനിടെയാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ബീഹാര്‍ സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടികൊണ്ടുപോയത്. ഫെബ്രുവരി 19ന് പുലര്‍ച്ചെ 12 മണിക്കും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് .
കുട്ടിയെ കാണാതായി 20 മണിക്കൂറിന് ശേഷം കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന വഴി ബ്രഹ്മോസിന് പിറകിലെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയയാൾ ഓടയില്‍ ഉപേക്ഷിച്ചതാണെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. എപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ചത്, എന്തിനാണ് തട്ടിക്കൊണ്ടുപോയത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല