Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഗസ്സയിൽ ഭക്ഷണം എയർഡ്രോപ്പ് ചെയ്തത് അമേരിക്കയുടെ ബലഹീനതയുടെ തെളിവെന്ന് വിമർശനം

Web Desk by Web Desk
Mar 3, 2024, 12:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗാസ : ഗസ്സയിൽ ഭക്ഷണങ്ങൾ എയർ ഡ്രോപ്പ് ചെയ്ത് അമേരിക്കയുടെ മിലിറ്ററി കാർഗോ വിമാനങ്ങൾ. ജോർദാൻ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു മാനുഷിക സഹായം ആകാശത്തു നിന്ന് എത്തിച്ചത്. സംഘർഷം കാരണം ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് ആവശ്യമായ ആശ്വാസം നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, അമേരിക്കയുടെ പ്രവർത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. യുദ്ധം നിർത്താൻ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും നാമമാത്രമായ ഭക്ഷണ വിതരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും വിമർശനം ഉയരുന്നു.

   

അമേരിക്കയുടെ സി-130 വിമാനങ്ങൾ ഗസ്സയുടെ തീ​രപ്രദേശത്ത് 38,000ത്തിലധികം പാക്കറ്റ് ഭക്ഷണമാണ് എത്തിച്ചത്. കഴിഞ്ഞദിവസം വടക്കൻ ഗസ്സയിൽ ഭക്ഷണത്തിന് കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിടുകയും 116 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗസ്സയിൽ എയർ ഡ്രോപ്പ് വഴി സഹായം എത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.

  
ജോർദാനുമായി സഹകരിച്ച് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഒന്നിലധികം എയർഡ്രോപ്പുകൾ അമേരിക്ക നടത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിലേക്ക് ട്രക്കുകളേക്കാൾ വേഗത്തിൽ വിമാനങ്ങൾക്ക് സഹയാം എത്തിക്കാൻ കഴിയുമെന്നതിനാൽ എയർഡ്രോപ്പാണ് കൂടുതൽ ഫലപ്രദം. അതേസമയം, എയർഡ്രോപ്പുകൾക്ക് പരിധിയുണ്ടെന്നും ഭൂമിയിലൂടെ നൽകുന്ന അത്രയും എണ്ണം എത്തിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈപ്രസിൽനിന്ന് കടൽ മാർഗവും സഹായം എത്തിക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്.

    

ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന്, മറ്റു അവശ്യ വസ്തുക്കൾ എന്നിവ എത്തിക്കുന്നതിൽ കടുത്ത നിയന്ത്രണമാണ് ഇസ്രായേൽ കൊണ്ടുവന്നിട്ടുള്ളത്. റഫ, ഇസ്രായേലിന്റെ കരേം അബുസലേം ​അതിർത്തികൾ വഴി ഈജിപ്തിൽനിന്ന് ചെറിയ രീതിയിലുള്ള സഹായം മാത്രമാണ് അനുവദിക്കുന്നത്. ഇത് ഗസ്സയുടെ ആവശ്യത്തിന്റെ കുറഞ്ഞ ശതമാനം മാത്രമാണ്. ഇതിനാൽ തന്നെ 15 ലക്ഷ​ത്തോളം ജനങ്ങൾ ​വലിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്.

    

ReadAlso:

‘അമേരിക്കയുമായുള്ള കരാറിന് ലെബനനിൽ വെടിനിർത്തൽ അനിവാര്യം’: ഇടനിലക്കാർ വഴിയുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നതായി ഇറാൻ | Iran says it is ending brokered talks with the US

ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: കടുപ്പിച്ച് ഇറാന്‍

ഹോർമുസ് കടലിടുക്കിൽ നിയമങ്ങൾ പാലിക്കണം, ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ഇറാൻ | Iran warns of consequences if rules are followed in Strait of Hormuz

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടർന്നേക്കും; ട്രംപിന്റെ അനുമതിക്ക് ശേഷം ഉടന്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് | Report Says Iran and US Reach Outline Ceasefire Deal After Latest Attacks

ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്ക് കേസെടുത്ത് പൊലീസ് | malayali woman and daughter found dead in sharjah

Read more  : 

  • ബിൽകിസ് ബാനു കേസ് : സുപ്രീംകോടതി വിധിക്കെതിരെ ഹർജിയുമായി പ്രതികൾ
  • ചാറ്റ് ജിപിടിക്കും, സ്ഥാപകനുമെനെതിരെ വഞ്ചനാക്കുറ്റത്തിന് കേസുമായി ഇലോൺ മസ്ക് രംഗത്ത്
  • സ്പാനിഷ് വിനോദസഞ്ചാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
  • ‘ലോക്കോ പൈലറ്റ് ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നു’: ആന്ധ്രാ ട്രെയിൻ അപകടത്തിൽ റെയിൽവേ മന്ത്രി

    

അതേസമയം, അമേരിക്കയുടെ സഹായ വിതരണം കാര്യക്ഷമമല്ലെന്നും പബ്ലിക് റിലേഷന്റെ ഭാഗമാണെന്നുമുള്ള വിമർശനം വലിയരീതിയിൽ ഉയരുന്നുണ്ട്. ഒരു ഭാഗത്ത് ഇസ്രായേലിന് ആയുധവും മറ്റും നൽകി ആസൂത്രിത വംശഹത്യക്ക് കൂട്ടുനിൽക്കുകയും മറുഭാഗത്ത് ചെറിയ രീതിയിൽ ഭക്ഷണം വിതരണം ചെയ്ത് ഇരകൾക്കൊപ്പമാണ് തങ്ങളെന്ന് സഹതപിക്കുകയും ചെയ്യുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. എയർഡ്രോപ്പുകൾ പ്രതീകാത്മകവും ആഭ്യന്തര അടിത്തറയെ തൃപ്തിപ്പെടുത്തുന്ന രീതിയിലുമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വെസ്റ്റ് ബാങ്കിലെ മുൻ യു.എസ്.എ.ഐ.ഡി ഡയറക്ടർ ഡേവ് ഹാർഡൻ പറഞ്ഞു. ശരിക്കും സംഭവിക്കേണ്ടത് അതിർത്തികൾ തുറക്കലും കൂടുതൽ ട്രക്കുകളെ ഗസ്സയിലേക്ക് പ്രവേശിപ്പിക്കലുമാണ്. അമേരിക്ക ദുർബലമാണെന്ന് ഞാൻ കരുതുന്നു. അത് തന്നെ ശരിക്കും നിരാശപ്പെടുത്തുകയാണെന്നും ഹാർഡൻ കൂട്ടിച്ചേർത്തു.

    
കൂടുതൽ സഹായം എത്തിക്കുന്നതിന് ഇസ്രായേലിനെ നിർബന്ധിപ്പിക്കാൻ യു.എസിന് കഴിവുണ്ട്. അത് ചെയ്യാതിരിക്കുന്നതിലൂടെ തങ്ങളുടെ വസ്തുക്കളെയും ആളുകളെയും അപകടത്തിലാക്കുകയും ഗസ്സയിൽ കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയുമാണെന്നും ഹാർഡൻ വ്യക്തമാക്കി. സഹായം എത്തിക്കാനായി ഗസ്സയിലേക്കുള്ള എല്ലാ അതിർത്തികളും ഇസ്രായേൽ തുറക്കുന്നുവെന്ന് ഉറപ്പാക്കാൻ യു.എസും യു.കെയും മറ്റുള്ളവരും പ്രവർത്തിക്കണമെന്ന് യു.കെ ആസ്ഥാനമായുള്ള ചാരിറ്റി മെഡിക്കൽ എയ്ഡ് ഫോർ ഫലസ്തീൻ വ്യക്തമാക്കി.

    

ബൈഡൻ ഭരണകൂടത്തിന്റെ ഈ പ്രവർത്തനങ്ങളെ ദാരി​ദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന ബ്രിട്ടൻ ആസ്ഥാനമായുള്ള എൻ.ജി.ഒ ഓക്സഫാമും എതിർത്തു. യു.എസ് ഉദ്യോഗസ്ഥരുടെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണിത്. ഗസ്സയിലെ ജനങ്ങളെ പൂർണമായും നാശത്തിന്റെ വക്കിലേക്ക് തള്ളിയിരിക്കുന്നു. എന്നിട്ട് ചെറിയ രീതിയിൽ അവരെ സഹായിക്കുന്നത് ഫലസ്തീനികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഓക്സ്ഫാം പ്രതിനിധി സ്കോട്ട് പോൾ എക്സിൽ കുറിച്ചു.

     
ഗസ്സയിലെ യു.എസ് എയർഡ്രോപ്പുകളെ ഓക്സ്ഫാം പിന്തുണക്കുന്നില്ല. ഗസ്സയിൽ നടക്കുന്ന ക്രൂരതകൾക്കും പട്ടിണിയുടെ അപകടസാധ്യതകൾക്കും കാരണമാകുന്ന നയങ്ങൾ സ്വീകരിക്കുന്ന മുതിർന്ന യു.എസ് ഉദ്യോഗസ്ഥരുടെ കുറ്റബോധത്തിൽനിന്നാണ് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുന്നതെന്നും സ്കോട്ട് പോൾ വ്യക്തമാക്കി. ഫലസ്തീനികൾക്കുള്ള സഹായം ഉറപ്പാക്കാൻ കഴിയാത്ത ദുർബല രാഷ്ട്രമായി അമേരിക്ക മാറിയെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

    

മാനുഷിക സഹായം വഹിച്ചുള്ള ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേലിൻമേൽ ​അന്താരാഷ്ട്ര സമൂഹം വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ദോഹയിലെ ഗൾഫ് സ്റ്റഡി സെന്റർ ഡയറക്ടർ മഹ്‌ജൂബ് സ്വെയിരി പറഞ്ഞു. എന്തുകൊണ്ട് കരേം അബു സലേം വഴി ഭക്ഷണം അയച്ചുകൂടാ. അതിർത്തികളിൽ 2000 ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കാൻ കാത്തുനിൽക്കുന്നു. ഭക്ഷണവും മരുന്നുകളുമെല്ലാം കാലഹരണപ്പെട്ട് കുമിഞ്ഞുകൂടിയതായും അദ്ദേഹം പറഞ്ഞു.

    

എയർഡ്രോപ്പ് വഴി സഹായം നൽകാനുള്ള തീരുമാനം അമേരിക്കയുടെ കാര്യക്ഷമതയില്ലായ്മയുടെ സൂചനയാണെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് ഡോയൽ വ്യക്തമാക്കി. എയർ ഡ്രോപ്പുകൾ അപകടകരവും നാമമാത്രവുമാണ്. കരയിലൂടെ ഗസ്സയിലേക്ക് സഹായം അനുവദിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കാൻ കഴിയാത്തതിനാലാണ് അമേരിക്ക ഇപ്രകാരം ചെയ്യുന്നത്. ഇത് ബലഹീനതയുടെ ആത്യന്തിക അടയാളമാണ്. ഇസ്രായേലിനെതിരെ നിലകൊള്ളാൻ അമേരിക്ക തയാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ക്രിസ് ഡോയൽ ചൂണ്ടിക്കാട്ടി.

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

  

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies