കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാന താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ഒരു വനിത ഉൾപ്പെടെ 3 പേർ ഇന്ന് പിടിയിലായി.
ദുബായിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശി മിഥുനിൽ നിന്ന് 797 ഗ്രാം സ്വർണമാണ് പിടികൂടിയത്. 3 ഗുളികളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്.
ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്ന് 1,182 ഗ്രാം പിടിച്ചെടുത്തു. ഇയാൾ നാല് ഗുളികളുടെ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ ഇയാളിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ ചെയിനും വളയും പിടികൂടി.
അബുദാബിയിൽ നിന്നും വന്ന കാസർകോഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ നിന്ന് 272 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്