പാലക്കാട്: വയനാട് പൂക്കോട് സർവ്വകലാശാലയിലെ വിദാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതിക്കൂട്ടിലായ എസ്എഫ്ഐക്ക് തിരിച്ചടിയായി പട്ടാമ്പിയിലും റാഗിംഗ് ആരോപണം. പാലക്കാട് പട്ടാമ്പി സംസ്കൃത കോളേജിലുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബിഎ സംസ്കൃതം, മലയാളം വിദ്യാർത്ഥികളായ റഷീംദ്, സഫ്വാൻ എന്നിവരെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു എന്നാണ് ആരോപണം.
പൊലീസിലും അദ്ധ്യാപകർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്യാമ്പസിലെ ഭരണം നഷ്ടമായത് മുതൽ എസ്എഫ്ഐ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് റാഗിംഗിന് ഇരയായവരുടെ ആവശ്യം. ഭരണമുന്നണി അനുകൂല വിദ്യാർത്ഥി സംഘടന നടത്തുന്ന അതിക്രമങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടയയിലാണ് പുതിയ ആരോപണം.