റാസൽഖൈമ ∙ ഓർത്തഡോക്സ് സഭ പൈതൃക സംഗമത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ റാലിയും പൊതുസമ്മേളനവും നടന്നു. വട്ടശേരിൽ തിരുമേനിയുടെ ചരമ നവതി ആചരണവും സഭാ ഭരണഘടനയുടെ നവതി ആഘോഷവും ഇതോടൊപ്പം നടന്നു. തോമാശ്ലീഹായുടെ പൈതൃകം പേറുന്ന സഭയാണിത്. സഭയുടെ ചരിത്രത്തിൽ വട്ടശേരിൽ തിരുമേനിയുടെ സ്ഥാനം നിർണായകമാണ്.
സുപ്രീം കോടതി വിധി അനുസരിച്ചു സഭയുടെ ഭരണഘടന ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാണെന്നും വികാരി ഫാ. സിറിൽ വർഗീസ് വടക്കടത്ത് പറഞ്ഞു. സെക്രട്ടറി ഗീവർഗീസ് ടി. സാം, ട്രസ്റ്റി ജെറി ജോൺ, ഭദ്രാസന കൗൺസിൽ അംഗം സ്റ്റാൻലി തോംസൺ എന്നിവർ പ്രസംഗിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ