ദുബായ് ∙ കൊണ്ടോട്ടി പുളിക്കൽ ആസ്ഥാനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡിലെ കലാകാരന്മാർക്ക് ദുബായ് വിമാനത്താവളത്തിൽ സ്വീകരണം. അബുഹെയ്ൽ വിമൻസ് അസോസിയേഷനിൽ നടക്കുന്ന ‘സ്നേഹ സ്പർശം’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് ഭിന്നശേഷിക്കാരായ 15 കലാകാരന്മാർ ദുബായിൽ എത്തിയത്. കബീർ ടെലികോൺ, ഫഹിയാസ് ഡീപ്സി, ഉബൈദ് നീലിയത്ത്, നൗഷാദ് അപ്പോടെക്ക്, സലീം ആദാർഗോൾഡ്, ജാഫർ മാനു, ഷഫീൽ കണ്ണൂർ, ഫായിസ്, സഫ്വാൻ എന്നിവർ പങ്കെടുത്തു. സിനിമ പിന്നണി ഗായിക സിന്ധു പ്രേംകുമാർ, ഗായകരായ അക്ബർ ഖാൻ, ഫാമിസ് മുഹമ്മദ് എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടാകും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ