മാനന്തവാടി: എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തെ തുടർന്നു വിദ്യാർഥി സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു പൂക്കോട് സർവകലാശാലയിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
പ്രവേശന കവാടത്തിൽ മാർച്ച് പൊലീസ് തടഞ്ഞു. കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്. ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരാണു മാർച്ചിന് നേതൃത്വം നൽകുന്നത്.
സിദ്ധാർഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേർ ഇന്ന് പുലർച്ചെ പോലീസ് പിടിയിലായിരുന്നു. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്.
കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിൻജോയ്ക്കും കാശിനാഥനും ഉൾപ്പെടെ പിടിലാകാനുള്ള നാല് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ 13 പേർ പിടിയിലായി. 11 പേര് റിമാന്‍ഡിലാണ്.
Read More…….
- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല: ലഭിക്കുക തിങ്കളാഴ്ചയോടെ
- ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവ ഗുരുതരമായത് ; സർക്കാർ മറുപടി നൽകണം : ഹൈക്കോടതി
- സിദ്ധാർഥന്റെ മരണം: മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും അറസ്റ്റിൽ
- കർണാടകയിലെ ജാതി സെൻസസ് റിപ്പോർട്ടിന് എതിരെ മന്ത്രിമാരും കോൺഗ്രസ് എം.എൽ.എമാരും ഉൾപ്പെടെ രംഗത്ത്
- കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമങ്ങൾ ലംഘിച്ചു; പേടിഎം പേയ്മെൻ്റ് ബാങ്കിന് 5.5 കോടി രൂപ പിഴ
ക്യാംപസിൽ സിദ്ധാർഥനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞിരുന്നു. ഇന്നലെ വീട്ടിലെത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സിൻജോയാണെന്നും ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ (23), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (23), കോളജ് യൂണിയൻ അംഗം എൻ.ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.