ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമങ്ങൾ ലംഘിച്ചതിന് പേടിഎം പേമെന്റ് ബാങ്കിന് ധനകാര്യ ഇന്റലിജൻസ് യൂനിറ്റ് -ഇന്ത്യ (എഫ്.ഐ.യു) 5.49 കോടി രൂപ പിഴ ചുമത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 15നാണ് പിഴ ചുമത്തി ഉത്തരവിറക്കിയത്. പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ ആരോപണവിധേയമായ ലംഘനങ്ങൾ പിഎംഎൽഎയുടെ കീഴിൽ പ്രവർത്തിക്കുന്ന FIU-IND ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.
ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏതാനും സ്ഥാപനങ്ങളെയും അവരുടെ ബിസിനസ് ശൃംഖലയെയും സംബന്ധിച്ച് നിയമനിർവഹണ ഏജൻസികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സമ്പാദിച്ച പണം ഈ സ്ഥാപനങ്ങൾ പേടിഎം പേമെന്റ് ബാങ്ക് അക്കൗണ്ടുകളിലൂടെ വഴിതിരിച്ചുവിട്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
മാർച്ച് 15 മുതൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിൽനിന്ന് പേടിഎം പേമെന്റ് ബാങ്കിനെ തടഞ്ഞുകൊണ്ട് ജനുവരി 31ന് റിസർവ് ബാങ്ക് ഉത്തരവിട്ടതിന് പിന്നാലെയാണ് എഫ്.ഐ.യു നടപടി.
Read More :
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
- കാനഡ മുൻ പ്രധാനമന്ത്രി ബ്രയൻ മൾറോണി അന്തരിച്ചു
- ഗാസ കൂട്ടക്കൊല: മരണം 115 ആയി; യുദ്ധഭൂമിയിൽ അവശ്യവസ്തുക്കൾക്കായി ജീവൻ കളയേണ്ട അവസ്ഥ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ