ബാംഗ്ലൂർ തിരക്കേറിയ നഗരമാണ്. ഒപ്പം ആഘോഷങ്ങളുടെ നാട് കൂടിയാണത്. ഉറങ്ങാത്തൊരു നഗരവും, അവിടുത്തെ ജനജീവിതവും അനുഭവിച്ചറിയണം. വലിയ ആളും, ബഹളവുമൊന്നില്ലാതെ സമാധാനപരമായൊരു സ്ഥലമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ; കിടിലൻ സ്ഥലങ്ങളിലേക്ക് പോയാലോ?
ബാംഗ്ലൂരിലെ ഇടങ്ങൾ
ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ റോഡ് ട്രിപ്പുകളിൽ ആദ്യത്തേത് ലേപാക്ഷിയും ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ എന്നറിയപ്പെടുന്ന ഗണ്ടിക്കോട്ടയും കാണാനാണ്. ന്ധ്രയിലെ കടപ്പയ്ക്കടുത്ത് ജമ്മലമഡുഗുവിലുള്ള ഗണ്ടിക്കോട്ടയിലേക്ക് ബാംഗ്ലൂരിൽ നിന്ന് 280 കിലോമീറ്ററാണ് ദൂരം. ആകാശത്തോളം ഉയരത്തിലുള്ള കവാടം കൊണ്ട് ആദ്യകാഴ്ചയിൽ തന്നെ ഗണ്ടിക്കോട്ട അത്ഭുതപ്പെടുത്തും. പ്രവേശന കവാടവും ധാന്യപ്പുരയും പള്ളിയും രഘുനാഥസ്വാമി ക്ഷേത്രവും കാവൽപുരയും പെന്നാർ നദിയും ചേരുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്.
അമേരിക്കയിലെ ഗ്രാന്ഡ് കാന്യൻ പോലെയുള്ള മലയിടുക്കും അതിനു നടുവിലൂടെ ഒഴുകുന്ന പെന്നാർ നദിയും ചേരുന്ന കാഴ്ചയാണ് ഇവിടുത്തെ മറ്റൊന്ന്. ഒന്നിനുമേലേ ഒന്നൊന്നായി കിടക്കുന്ന ചെങ്കല്ല് നിറഞ് തീരം ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. ഗണ്ടിക്കോട്ട യാത്ര പ്രകൃതിയുടെ ഭംഗിയും നിർമ്മിതികളുടെ വിസ്മയവും ഒരേപോകെ കാണിച്ചുതരുന്ന സ്ഥലമാണ്. നദീതീരത്ത് ക്യാപ് ചെയ്യാനും സൗകര്യമുണ്ട്.
ഇവിടുന്ന് നേരേ ലേപാക്ഷിയിലേക്ക് പോകാം. നിലംതൊടാത്ത കല്തൂണും അതിശയിപ്പിക്കുന്ന ക്ഷേത്രനിർമ്മിതിയും ജഡായുവിന്റെ ശില്പവും അതിന്റെ ഭാഗമായുള്ള വിശ്വാസങ്ങളുമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. രാമായണ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് ഇവിടെയുള്ളത്. ബാംഗ്ലൂരിൽ നിന്നും 124 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്.
ബാംഗ്ലൂർ-ചിക്കമഗളുരു-കുദ്രേമുഖ്
നിങ്ങളുടെ ബാംഗ്ലൂർ റോഡ് ട്രിപ്പ് ആവേശകരമാക്കാൻ ആഗഹമുണ്ടെങ്കിൽ സുഹൃത്തുക്കളെയും കൂട്ടി കാറിൽ പോകാൻ പറ്റിയ യാത്രകളിലൊന്ന് ചിക്കമഗളുരു-കുദ്രേമുഖ് യാത്രയാണ്. ട്രെക്കിങ്ങും ഹൈക്കിങും ക്യാപിങ്ങും എല്ലാം ചേർന്ന് ആഘോഷമാക്കാൻ പറ്റിയ ഒരിടമാണിത്. മാത്രമല്ല, ഓരോ നിമിഷവും ആസ്വദിക്കാനും ഓർത്തുവയ്ക്കാനും ഈ യാത്ര സഹായിക്കുകയും ചെയ്യും.
ബാംഗ്ലൂരിൽ നിന്നും ഏഴ് മണിക്കൂർ ഡ്രൈവ് ഉണ്ട് കുദ്രേമുഖിലക്ക്. കുതിരയുടെ മുഖത്തിന്റ ആകൃതിയിലുള്ള കുന്നാണിത്. പച്ചപ്പുല്ലു നിറഞ്ഞ കുന്നും കോടമഞ്ഞും ഇടമുറിയാതെ വീശുന്ന കാറ്റും കൊണ്ട് ഇവിടേക്കുള്ള നടത്തം ഒട്ടും ക്ഷീണിപ്പിക്കില്ല. കുദ്രേമുഖ് ദേശീയോദ്യാനം സമയം പോലെ യാത്രയിൽ ഉൾപ്പെടുത്താം. ചിക്കമഗളുരുവിലാണെങ്കിൽ കാപ്പിത്തോട്ടങ്ങളാണുള്ളത്. അതിനു നടുവിൽ കാപ്പിപ്പൂക്കളുടെ സുഗന്ധമേറ്റ് ക്യാംപ് ചെയ്യാനും സാധിക്കും.
രാമനഗര-ചന്നപട്ടണ-ശിവനസമുദ്ര-കനകപുര
സ്ഥലങ്ങളുടെ എണ്ണം കാണുമ്പോൾ നീണ്ട ഡ്രൈവ് വേണ്ടി വരുമെന്ന് തോന്നിയാലും ബാംഗ്ലൂരിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒരു ഏകദിന യാത്രയാണിത്. ശിവനസമുദ്ര വെള്ളച്ചാട്ടം . കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ഭാരാചുക്കി, ഗഗനചുക്കി എന്നു രണ്ടു വെള്ളച്ചാട്ടങ്ങളെ ചേർന്നാണ് ശിവനസമുദ്ര എന്നു പറയുന്നത്. 134 കിലോമീറ്ററാണ് ബാംഗ്ലൂരിൽ നിന്നുള്ള ദൂരം.
ഇവിടുന്ന് മടങ്ങുന്ന വഴി രാമനഗരയും കർണ്ണാടകയുടെ കളിപ്പാട്ട നഗരമായ ചന്നപട്ട്ണവും കണ്ട് കനകപുര വഴി യാത്ര തുടരാം. ശിവസമുദ്രയുടെ ഭംഗി മുഴുവനായും കാണണമെങ്കിൽ മഴക്കാലത്തോ അതിനു ശേഷമോ പോകുന്നതായിരിക്കും നല്ലത്.
കടുവകളെ കാണാൻ
കിടിലൻ റോഡ് ട്രിപ്പാണ് ലക്ഷ്യമെങ്കിൽ പോകാൻ പറ്റിയ ഇടമാണ് ബന്ദിപ്പൂർ. ബാംഗ്ലൂരിൽ നിന്നും 223 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കാടിനു നടുവിലൂടെയുള്ള യാത്രയിൽ അതിമനോഹരമായ ദൃശ്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇവിടെ ദേശീയോദ്യനത്തിലൂടെയുള്ള സഫാരിയാണ് കൂടുതൽ ആളുകളെയും ആകർഷിക്കുന്നത്. അല്പം മുതിർന്ന കുട്ടികളെയും കൊണ്ട് പോകാനും പറ്റിയ ഇടം കൂടിയാണിത്.
- Read More…
- 2023 ലെ മികച്ച ഫോണുകൾ തെരഞ്ഞെടുത്തു: പട്ടികയിൽ ഉൾപ്പെട്ട ഫോണുകളെ പറ്റി അറിയാം
- സിൽവർ കാസ്കേഡും ഒടുങ്ങാത്ത കാഴ്ചകളും: മടിച്ചിരിക്കാതെ ഒരു യാത്ര പോയാലോ?
- കളമശ്ശേരി മാലിന്യക്കൂമ്പാരം എത്രയും വേഗം നീക്കണം; രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി
- ഇഗ്നോ ജനുവരിയിൽ ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 വരെ നീട്ട
ബാംഗ്ലൂർ-ബിദാർ
ചരിത്രം ഇഷ്ടമുള്ള ആളാണെങ്കിൽ നിങ്ങൾ പോയിരിക്കേണ്ട സ്ഥലമാണ് ബിദാർ. ബാംഗ്ലൂരിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബിദാർ. കർണ്ണാടക മഹാരാഷ്ട്രയോടും തെലുങ്കാനയോടും അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്. വടക്കൻ കർണ്ണാടകയിലെ ഏറ്റവും നനവാർന്നതും തണുപ്പുള്ളതുമായ ഈ പ്രദേശം അതിന്റെ ചരിത്രത്തിനും സംസ്കാരത്തിനും ഒപ്പം വിശ്വാസങ്ങൾക്കും പ്രസിദ്ധമാണ്. പകരം വയ്ക്കാനില്ലാത്ത ഇവിടുത്തെ ചരിത്ര നിർമ്മിതികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതാണ്. ബാംഗ്ലൂരിൽ നിന്നും 744 കിലോമീറ്റർ അകലത്തിലാണ് ബിദാർ സ്ഥിതി ചെയ്യുന്നത്.