എറണാകുളം: കൊച്ചിയിലെ മാലിന്യപ്രശ്നത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എച്ച്എംടി, കൊച്ചി മെട്രോ പരിസരങ്ങളും നിര്‍ദ്ദിഷ്ട ജുഡീഷ്യല്‍ സിറ്റി പരിസരവും മാലിന്യമയമാണ്. എത്രയും പെട്ടെന്ന് തന്നെ മാലിന്യം നീക്കണമെന്നും കളശ്ശേരി നഗരസഭയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കളമശ്ശേരി മേഖല മാലിന്യക്കൂമ്ബാരമെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
മാര്‍ച്ച് ആറിന് ജസ്റ്റിസുമാരായ ബെച്ചു കുര്യന് തോമസും പി ഗോപിനാഥ് ബ്രഹ്മപുരം സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്ലാന്റിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് മാലിന്യ പ്ലാന്റ് സന്ദര്‍ശിക്കുന്നത്. ബിപിസിഎല്‍ പ്ലാന്റിന്റെ നിര്‍മ്മാണം ഉള്‍പ്പടെ സംഘം പരിശോധിക്കും.
കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതായി സര്‍ക്കാരിനെ അറിയിച്ച ബെഞ്ച് ഇനി തീപിടിത്തം ഉണ്ടാകരുതെന്നും നിര്‍ദേശിച്ചു. തീ അണയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജഡ്ജിമാരുടെ സന്ദര്‍ശനത്തിന് മുമ്ബ് അഗ്നിരക്ഷാ സേനയുടെ പ്രദേശിക തലവന്മാര് മാലിന്യപ്ലാന്റിലുണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ