ആലുവ: ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി വിദ്യാധർ ബഹ്റ (30) നെയാണ് റൂറല്‍ ഡാൻസാഫ് ടീമും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്ബാവൂർ ഇരിങ്ങോളിന് സമീപത്തു നിന്നാണ് പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയില്‍ ബാഗില്‍ എട്ട് പ്രത്യേക പായ്ക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
ഒഡീഷയില്‍ നിന്ന് ട്രയിൻ മാർഗമാണ് കഞ്ചാവ് ആലുവയിലെത്തിച്ചത്. ഇവിടെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയായിരുന്നു ലക്ഷ്യം. പിടികൂടിയ കഞ്ചാവിന് രണ്ട് ലക്ഷത്തോളം രൂപ വിലവരും . വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്ബനിയിലെ തൊഴിലാളിയാണ് ഇയാള്‍. ഇതിന് മുമ്ബും കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
കാറും പോലീസും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ ഹണി.കെ.ദാസ്, എസ്.ഐമാരായ എം.ആർ.ശ്രീകുമാർ, ടി.പി.അബ്ദുള്‍ ജലീല്‍ സീനിയർ സി.പി.ഒ മാരായ എം.ബി.സുബൈർ, അനില്‍കുമാർ, സി.പി.ഒ സഞ്ജു ജോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ