ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലടക്കം പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച കർശന നിർദേശങ്ങളാണ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്.
ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശത്തിലുള്ളത്.
ഈ മാസം അവസാനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് പുതിയ നിർദേശം.
നിർദേശങ്ങൾ
ജാതി, മതം, ഭാഷ എന്നിവയുടെ പേരിൽ വോട്ട് തേടാൻ പാടില്ല
ഭക്തരും ദൈവവും തമ്മിലുള്ള ബന്ധത്തെ അപമാനിക്കരുത്
പാർട്ടികൾ, സ്ഥാനാർഥികൾ, താരപ്രചാരകർ എന്നിവർ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി
ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ, ഗുരുദ്വാരകൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്
മുമ്പ് നോട്ടീസ് ലഭിച്ച താരപ്രചാരകരും സ്ഥാനാർഥികളും തുടർച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി
പ്രചാരണവേളകളിൽ രാഷ്ട്രീയ പാർട്ടികൾ മര്യാദ പാലിക്കണം
വിഷയാധിഷ്ഠിത സംവാദങ്ങൾക്ക് പ്രാധാന്യം നൽകുക
വോട്ടർമാർക്കുമുന്നിൽ പാർട്ടി നേതാക്കൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള പ്രസ്താവനകൾ നടത്തരുത്.
സാമൂഹികമാധ്യമങ്ങളിലെ പെരുമാറ്റവും ഇടപെടലും എത്തരത്തിൽ ആകണമെന്നുള്ള നിർദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെക്കുന്നുണ്ട്. എതിരാളികളെ അപകീർത്തിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പോസ്റ്റുകൾ നിർമിക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുത് എന്നാണ് മുന്നറിയിപ്പ്.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ