മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് നൽകുന്ന മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡിനായി 2018 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകൾ ക്ഷണിക്കുന്നു.
ഗ്രന്ഥകർത്താക്കൾക്കോ പ്രസാധകർക്കോ അഭ്യുദയകാംഷികൾക്കോ കൃതികൾ അയക്കാവുന്നതാണ്. 25,000 രൂപയും ശില്പവുഠ പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മലയാറ്റൂരിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മവാർഷികദിനമായ 2024 മേയ് 30ന് സമ്മാനിക്കുന്നതാണ്.
അവാർഡിന് പരിഗണിക്കുന്നതിന് പുസ്തകത്തിന്റെ മൂന്ന് പ്രതികൾ അപേക്ഷയോടൊപ്പം സെക്രട്ടറി, മലയാറ്റൂർ ഫൗണ്ടേഷൻ, E-69, ശാസ്ത്രിനഗർ, കരമന, തിരുവനന്തപുരം-2 എന്ന വിലാസത്തിൽ 2024 ഏപ്രിൽ 10ന് മുമ്പായി ലഭ്യമാക്കേണ്ടതാണ്. മൊബൈൽ: 9447613300, 9447221429.
Read More :