കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 2023-ൽ ഏകദേശം 90 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ നടന്നതായും വാഹനാപകടങ്ങളിൽ 296 പേർ മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 -ലെ ഏകീകൃത ഗൾഫ് ട്രാഫിക് വീക്കുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ബ്രിഗേഡിയർ നവാഫ് അൽ-ഹയാൻ ആണ് ഈ കാര്യങ്ങൾ അറിയിച്ചത്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വേഗത പരിധി കവിഞ്ഞതിൽ ആണ് ഏറ്റവും കൂടുതൽ നിയമലംഘനം നടന്നത് 40 ലക്ഷത്തിലധികം വരുമിത്. ചുവന്ന ലൈറ്റ് കടന്ന കേസുകൾ 8.5 ലക്ഷത്തിൽ അധികമാണ്, സീറ്റ് ബെൽറ്റ് ധരിക്കാത്തത് 3 ലക്ഷം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം 1.85- ലക്ഷം എന്നിങ്ങനെയാണ് മറ്റു പ്രധാന നിയമലംഘനങ്ങൾ. ഈ വർഷത്തെ ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യത്തിൽ മാർച്ച് 3 മുതൽ 10 വരെ നടക്കും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ