അൽഐൻ ∙ ഇന്ത്യൻ സോഷ്യൽ സെന്ററിൽ 3 ദിവസം നീണ്ട ഇന്ത്യ ഫെസ്റ്റിവൽ സമാപിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങൾ നിറഞ്ഞുനിന്ന ഐഎസ്സിയിൽ മ്യൂസിക്കൽ ഫ്യൂഷൻ (സിംഫണി), കളരിപ്പയറ്റ്, തനൂറ നൃത്തം, നാടോടി നൃത്തം, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.
ആരോഗ്യ, വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അൽഐൻ മലയാളി സമാജം, താരാട്ട്, കെഎംസിസി തുടങ്ങിയ സംഘടനകളുടെയും സ്റ്റാളുകൾ ഉണ്ടായിരുന്നു. സമാപനച്ചടങ്ങിൽ പ്രസിഡന്റ് ടി.വി.എൻ. കുട്ടി (ജിമ്മി), ജനറൽ സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹിം, ഇ.കെ. സലാം, നൗഷാദ് വളാഞ്ചേരി, ബബിത ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ജാക് കാറിനു ദിൽഷമാൻ ലാമ അർഹനായി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ