ദുബായ് ∙ മുംബൈയിൽ അടുത്ത മാസം 2 മുതൽ 5വരെ നടക്കുന്ന അക്ഷയ തൃതീയ പതിപ്പ് ജെം ആൻഡ് ജ്വല്ലറി പ്രദർശനത്തിന്റെ പ്രചാരണാർഥം ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദുബായിൽ രാജ്യാന്തര ജ്വല്ലേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
മെഗാ ബിസിനസ് ടു ബിസിനസ് മീറ്റാണ് മുംബൈയിൽ നടക്കുന്നത്. 2.5 ലക്ഷം ചതുരശ്ര അടിയിൽ, 400ൽ അധികം ആഭരണ നിർമാതാക്കൾ പ്രദർശനത്തിൽ പങ്കെടുക്കും. രാജ്യാന്തര വിപണിയിൽ നിന്ന് കൂടുതൽ വിൽപനക്കാരെ ഇന്ത്യൻ ആഭരണങ്ങൾ പരിചയപ്പെടുത്താനും വിപണി വിപുലമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രദർശനം. ദുബായ്ക്ക് പുറമേ ഖത്തർ, ബംഗ്ലദേശ് എന്നിവിടങ്ങളിലും ജ്വല്ലേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് ജെം ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ സായം മെഹ്റയും ഡയറക്ടർ എസ്. അബ്ദുൽ നാസറും പറഞ്ഞു.
ജ്വല്ലറി റീട്ടെയിലർമാർ, മൊത്തക്കച്ചവടക്കാർ, നിർമാതാക്കൾ, വ്യാപാരികൾ എന്നിവർ ജ്വല്ലേഴ്സ് മീറ്റിൽ പങ്കെടുത്തു. സായം മെഹ്റ ഉദ്ഘാടനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ