ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് കൂട്ട നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യു.പിയിലെ സർവകലാശാല വൈസ് ചാൻസലർക്കും ഡയറക്ടർക്കും സുപ്രീം കോടതി വെള്ളിയാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു. പ്രയാഗ്‌രാജിലെ സാം ഹിഗ്ഗിൻബോത്തം അഗ്രികൾച്ചർ, ടെക്‌നോളജി ആൻഡ് സയൻസസ് (SHUATS) സർവകലാശാല വി.സി രാജേന്ദ്ര ബിഹാരി ലാലിനും ഡയറക്ടർക്കുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യൂനിവേഴ്സിറ്റിയിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം അനുവദിച്ചു.
Read More :
- കൊൽക്കത്തയിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ
- സിദ്ധാർത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയിക്കുന്നതായി ഇൻ്റേണൽ കംപ്ലൈൻ്റ് കമ്മിറ്റി റിപ്പോർട്ട്
- സിദ്ധാർത്ഥിൻ്റെ ദുരൂഹമരണം : കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, 8 പേര്‍ ഇപ്പോഴും ഒളിവില്‍
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
ഇതുമായി ബന്ധപ്പെട്ട് അജ്ഞാതരായ 20 പേർ അടക്കം 55 പേരെ പ്രതികളാക്കി യു.പി പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, 506, 420, 467, 468, ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമം 5(1) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ തന്റെപേര് പറയുന്നില്ലെങ്കിലും ഇതുമായി ബന്ധപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അംഗങ്ങൾ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് കാണിച്ചാണ് വൈസ്ചാൻസിലർ കോടതിയെ സമീപിച്ചത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് എട്ട് മാസത്തിന് ശേഷം 2022 ഡിസംബർ 26ന് സെക്ഷൻ 41(1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് വി.സിക്ക് നോട്ടീസ് ലഭിച്ചു. പിന്നാലെ, സർവകലാശാലയിൽ റെയ്ഡ് നടത്തുകയും വിസിയുടെയും യൂനിവേഴ്സിറ്റിയുടെയും സത്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകളും ചർച്ചകളും നടക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സെഷൻസ് കോടതിയിലും അലഹബാദ് ഹൈകോടതിയിലും വി.സി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രണ്ടും തള്ളിയതോടെ സുപ്രീം കോടതി മുമ്പാകെ അപ്പീൽ നൽകുകയായിരുന്നു.
അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദാണ് ഉത്തർപ്രദേശിന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകരായ സി.യു സിങ്, സിദ്ധാർത്ഥ ദവെ, ഡൽഹി ഹൈകോടതി റിട്ട. ജഡ്ജി മുക്ത ഗുപ്ത എന്നിവർ ഹാജരായി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















