വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസിന്റെ പ്രത്യേക ദൗത്യ സംഘം അന്വേഷണം നടത്തുന്നത് കൊണ്ടു സത്യം പുറത്ത് കൊണ്ടു വരാനോ യഥാർത്ഥപ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനോ കഴിയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറഞ്ഞു.
കാമ്പും കഴമ്പുമുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തെ കുഴിച്ചു മൂടിയ എസ് എഫ് ഐ കാമ്പസ്സുകളിൽ ഇപ്പോൾ നടത്തുന്നത് വിദ്യാർത്ഥി രാഷ്ട്രീയമല്ല. മയക്കു മരുന്ന് മാഫിയാ സംഘങ്ങളിൽപ്പെട്ടവർ നിസ്വരായ വിദ്യാർത്ഥികളെ മൃഗീയമായി വേട്ടയാടുന്ന കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദാരുണ സംഭവങ്ങൾ ആവർത്തിക്കുകയാണ്.
എസ് എഫ് ഐ യുടെ നേതാക്കളോ യൂണിയൻ ഭാര വാഹികളോ ആയ ഇവർ യഥാർത്ഥമായ കലാലയ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘമായി മാറിയിരിക്കുകയാണ്.
സിദ്ധാർത്ഥന്റെ ഭൗതിക ശരീരം ക്യാമ്പസ്സിൽ കൊണ്ടുവന്ന ദിവസം വിസി, രജിസ്ട്രാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പ്രൊഫസ്സർമാരുടെ ഉദ്യോഗകയറ്റത്തിനുള്ള ഇന്റർവ്യു നടത്താൻ കാട്ടിയ വ്യാഗ്രത ഇവരുടെ ഉത്തരവാദിത്തരഹിത നടപടികളുടെ ഉദാഹരണമാണെന്നും രജിസ്ട്രാർ, ഡീൻ എന്നുവരെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ തൽ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ