തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത.
പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്. ഉയർന്ന അന്തരീക്ഷ ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
മാർച്ച് മാസത്തിൽ സംസ്ഥാനത്ത് സാധാരണയിലും കൂടുതൽചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വേനൽ മഴ പൊതുവെ സാധാരണ നിലയിലായിരിക്കും. എന്നാൽ തെക്കൻ കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് വേനൽ മഴയ്ക്കാണ് സാധ്യത. കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.
Read More :
- ഡച്ച് കമ്പനിക്ക് ഹൈഡ്രജൻ ഇന്ധന കപ്പല്‍ നിർമിച്ചു നൽകാൻ കൊച്ചിൻ ഷിപ്യാർഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന; നിര്‍ണായക നീക്കവുമായി ബിജെപി
- ലോക്സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിക്കു മത്സരിക്കാൻ തെലുങ്കാനയിൽ നാലു മണ്ഡലങ്ങൾ തയാർ: രേവന്ത് റെഡ്ഡി
- മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന ചർച്ചകൾ; മൂന്നു ദേശീയ ചാനലുകള്‍ക്ക് പരിപാടി പിൻവലിക്കാൻ നിർദ്ദേശം
- ‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ