തൃശൂർ: പറവട്ടാനിയിൽ അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്.
പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം. വൈകുന്നേരം മൂന്നേകാലിനാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read More……
- സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ.യുടെ ഫ്ലെക്സ്; മരണം പോലും മുതലെടുക്കുന്നുവെന്ന് പിതാവ്
- സിദ്ധാർഥിന്റെ മരണത്തിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ
- ‘നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച് വിളിച്ചു മർദിച്ചു: എസ്.എഫ്.ഐ നടത്തിയത് ആൾക്കൂട്ട കൊലപാതകം’: രമേശ് ചെന്നിത്തല
മണ്ണൂത്തി ഭാഗത്തു നിന്നും വന്ന സ്കൂൾ വാനിൽ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബൈക്ക് ബസ്സിനടിയിൽ പെട്ടത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ്സിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
യുവാക്കളുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.