ഗസ്സയിലെ മനുഷ്യരോട് എത്രയധികം ക്രൂരതകൾ കാണിച്ചിട്ടും ഇസ്രായേൽ ഭരണകൂടത്തിന് സംതൃപ്തി വരുന്നില്ല. അസഹനീയമായ പട്ടിണിയും പകർച്ചവ്യാധികളും കൊണ്ട് വലയുന്ന ഒരു ജനതക്കുനേരെ വീണ്ടും വീണ്ടും ഇസ്രായേൽ ഭരണകൂടം ആക്രമണം അഴിച്ചുവിടുകയാണ്. വടക്കൻ ഗസ്സയിൽ ഭക്ഷണത്തിനു വേണ്ടി കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടിരിക്കുന്നു. 750 -ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കൻ ഗസ്സയിൽ മനുഷ്യർ അതിരൂക്ഷമായ പട്ടിണിയിലാണ്. മൃഗങ്ങൾക്ക് കൊടുക്കുന്ന കാലിത്തീറ്റ കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തുന്നതെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് ഭക്ഷണം കാത്തുനിൽക്കുന്ന ഈ മനുഷ്യരോട് ഇത്രയധികം ക്രൂരത. ആയിരക്കണക്കിന് പേരാണ് ഭക്ഷണം വാങ്ങാനായി ലോറികള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തപ്പോള്‍, ലോറികള്‍ മുന്നോറ്റെടുക്കുകയും ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടും ചെയ്തത് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
ഭക്ഷണവുമായെത്തിയ ട്രക്കിലാണ് ഭക്ഷണത്തിനായി കാത്തുനിന്നവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജനക്കൂട്ടം ഭക്ഷണ സാധനങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇവർക്ക് വാണിങ് ഫയര്‍ നല്‍കുക മാത്രമാണ് സൈന്യം ചെയ്തതെന്നും ഇസ്രായേൽ സൈനിക വക്താവിന്റെ ന്യായീകരണം.
ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30000 കടന്നു. ഇന്തോനേഷ്യയുടെ സഹായവുമായി ട്രക്കുകൾ ഗസ്സയിലെത്തിയെങ്കിലും ഇസ്രായേൽ ആക്രമണം കാരണം വിതരണം തടസ്സപ്പെട്ടിരുന്നു.
ഇസ്രയേല്‍ കൂട്ടക്കൊല നടത്തിയെന്ന് ഗാസ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സംഭവം വിലയിരുത്താനായി അടിയന്തര യോഗം ചേരും. ഭക്ഷണത്തിന് വേണ്ടി കാത്തുനിന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പ് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഫ്രാന്‍സ് പ്രതികരിച്ചു.
ഭക്ഷണം കാത്തിരുന്നവർക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യു.എൻ.സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇസ്രയേല്‍ തടസ്സംനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ഒരുമാസമായി വടക്കന്‍ ഗാസയില്‍ ഭക്ഷണം വിതരണംചെയ്യാൻ കഴിയുന്നില്ലെന്ന് ആഗോള ഭക്ഷ്യപദ്ധതി പറയുന്നു. ഇസ്രയേലിന്റെ യുദ്ധടാങ്കുകള്‍ക്ക് സമീപത്തേക്കാണ് ദുരിതാശ്വാസ സാധനങ്ങളുമായി ട്രക്കുകള്‍ എത്തിയതെന്നും ആയിരക്കണക്കിനാളുകള്‍ അങ്ങോട്ട് ഓടിയടുക്കുകയായിരുന്നുവെന്നും കണ്ടുനിന്നവർ പറഞ്ഞു. തെക്കന്‍ ഗസ്സയില്‍ ജോര്‍ദാന്‍ വ്യോമമാര്‍ഗം ഭക്ഷണപാക്കറ്റുകള്‍ വിതരണംചെയ്യുന്നുണ്ട്. ഈ ഭക്ഷണപാക്കറ്റുകൾക്കായി ആളുകൾ തിക്കും തിരക്കും കൂട്ടുന്ന അവസ്ഥയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം