ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ വാക്കീൽ ഹസന്റെ വീട് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി പൊളിച്ചു നീക്കി. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് വടക്കു കിഴക്കന്‍ ഡൽഹിയിലെ ഖജൗരി ഖാസിലുള്ള ഹസന്റെ വീട് പൊളിച്ചു നീക്കിയതെന്നാണ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പ്രതികരണം.
തങ്ങൾക്ക് മുൻകൂർ നോട്ടീസ് നൽകാതെയാണ് വീടുകൾ പൊളിച്ചതെന്ന് ഹസനും സമീപവാസികളും പറയുന്നു. സിൽക്യാര തുരങ്കത്തിൽ നിന്ന് 41 പേരെ രക്ഷിച്ചതിന് പ്രതിഫലമായി ഞങ്ങളുടെ വീട് അവർ പൊളിച്ചു. സഹായം വേണം. അവർ എന്നെയും എന്റെ കുട്ടികളെയും പിടിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങളിൽ ചിലരെ അവർ മർദിച്ചുവെന്നും ഹസൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം