കേരളത്തിൽ ചൂട് കനക്കുമ്പോൾ നേരെ കൊടൈക്കനാൽ…. എന്നൊരു ചിന്ത വരും. ചൂടിനെ ഒന്ന് തണുപ്പിക്കാനും, മനസ്സ് ഒന്ന് റിലാക്സ് ആക്കാനും കൊടക്കനാൽ മികച്ച തെരഞ്ഞെടുപ്പാണ്. കുളിരുള്ള കാറ്റിന്റെ തലോടലേറ്റ് പൈൻ മരങ്ങളും കാറ്റാടിയും ഇവിടെ നിറഞ്ഞു നിൽക്കുന്നുണ്ട് . ഊട്ടിയിലേക്കും കൊടൈക്കനാലിലും ചെന്നുകയറു മ്പോൾ പ്രകൃതിയൊരുക്കുന്ന ഈ വരവേൽപ് പറഞ്ഞറിയി ക്കാനാവാത്ത സുഖം തന്നെ.
കൊടൈക്കനാലിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
സിൽവർ കാസ്കേഡ്
മധുരയിൽ നിന്നോ പഴനിയിൽ നിന്നോ കൊടൈക്കനാലിലേ ക്കു പോകുമ്പോൾ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്പോട്ട് സിൽവർ കാസ്കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയിൽ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയര ത്തിൽ നിന്നു പതിക്കുന്നു. വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാ ട്ടം. ഏപ്രിൽ, മേയ് മാസങ്ങളിൽ ജന ത്തിരക്കേറും.
ചെമ്പകനൂർ മ്യൂസിയം
കോയമ്പത്തൂരിലെ ഗാസ് ഫോറസ്റ്റ് മ്യൂസിയത്തിൽ നിന്നു വലിയ വ്യത്യാസങ്ങളില്ലാത്ത ഒരു മ്യൂസിയം കൊടൈക്കനാ ലിലുണ്ട് – ചെമ്പകനൂർ മ്യൂസിയം. മൃഗങ്ങളുടെയും പക്ഷികളു ടെയും മനുഷ്യന്റെയും മൃതശരീരം ആസിഡിലിട്ട് സൂക്ഷിച്ചി ട്ടുള്ള മ്യൂസിയമാണ് ഇത്.
കാട്ടുപോത്തിന്റെ തോലുണക്കി അതിനുള്ളിൽ കൃത്രിമ വസ്തുക്കൾ നിറച്ച് ജീവനുള്ള മൃഗത്തെപ്പോലെയാക്കി അവി ടെ സൂക്ഷിച്ചിട്ടുണ്ട്. മാനും മുയലും പക്ഷികളുമൊക്കെ ഇതു പോലെ ജീവൻ തുടിക്കുന്ന പോലെ നിലനിൽക്കുന്നു. മലമ്പാ മ്പിനെയും മനുഷ്യക്കുഞ്ഞിനെയുമെല്ലാം കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിട്ടുള്ള കാഴ്ച സന്ദർശകരിലുണ്ടാക്കുന്ന കൗതുകം പറഞ്ഞറിയിക്കാനാവില്ല.
ഗുണ ഗുഹ
ഗുണ ഗുഹയുടെ കവാടത്തിനടുത്ത് കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിനടു ത്ത് വെയ്റ്റിങ് ഷെഡ്ഡിന്റെ നിർമാണം പൂർത്തിയായി. സന്ദർശകർക്കു നടക്കാന്‍ സിമന്റിട്ട പാതയുണ്ട്. വഴി കാണി ക്കാനും കഥ പറയാനും ഗൈഡുമാർ അവിടെയുണ്ടാകും
സിമന്റ് പാത കടന്ന് കാട്ടിലേക്കു പ്രവേശിക്കുന്ന സ്ഥലത്ത് കുരങ്ങു ശല്യത്തിന് യാതൊരു കുറവുമില്ല. കുരങ്ങിന്റെ ആക്ര മണത്തിൽ നിന്നു രക്ഷപെടാനെത്തിയ സന്ദർശകരില്‍ ചിലർ തട്ടിത്തടഞ്ഞു വീണു. വാനരന്മാരെ മറികടന്ന് സംഘം ചേർ ന്നാണ് ആളുകൾ ഗുണ ഗുഹയിലേക്കു നടന്നത്. കമ്പി വേലി കെട്ടി സുരക്ഷിതമാക്കിയ ഗുഹ ഒരുപാട് കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്
- Read More….
- ഷുഗർ കുറയ്ക്കാൻ ഇനി കഷ്ട്ടപ്പെടണ്ട; ഈ പഴം കഴിച്ചാൽ ഏത് ഷുഗറും നിയന്ത്രിക്കാൻ സാധിക്കും
- നിർണായക നീക്കവുമായി ഗവർണർ: വൈസ് ചാന്‍സിലർ നിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്
- ജെ.ജി കെമിക്കല്‍സ് ഐപിഒ മാര്‍ച്ച് 5ന്
- Beef Liver Roast | ബീഫ് ലിവർ റോസ്റ്റ്
പില്ലർ റോക്സ്
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ പോലെ ഉയർന്നു നില്ക്കുന്ന രണ്ട് ഗ്രാനൈറ്റ് മലകൾ സ്ഥിതി ചെയ്യുന്ന സ്ഥല മാണ് പില്ലർ റോക്സ്
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ പോലെ ഉയർന്നു നില്ക്കുന്ന രണ്ട് ഗ്രാനൈറ്റ് മലകൾ സ്ഥിതി ചെയ്യുന്ന സ്ഥല മാണ് പില്ലർ റോക്സ്. Devil’s kitchen എന്നായിരുന്നു ഇംഗ്ലിഷു കാര്‍ ഈ മലയ്ക്കിട്ട പോര്. രണ്ടു സ്തൂപങ്ങളുടെ ആകൃതി യുള്ള മല പിന്നീട് പില്ലർ റോക്സ് എന്നറിയപ്പെട്ടു.
പില്ലർ റോക്സ് കാണാനെത്തുന്നവർക്ക് നിൽക്കാനുള്ള വ്യൂ പോയിന്റ് കല്ലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളി സ്ഥലവും ഇതിനോടു ചേർന്നുള്ള പുൽമേടയും സന്ദർശ കർക്കു വിശ്രമിക്കാനുള്ള പീഠങ്ങളായി മാറ്റി. മഞ്ഞിൽ മുങ്ങിയ താഴ് വര കാണാനാകില്ലെങ്കിലും നെടുതായ മലകളുടെ രൂപം ആകാശച്ചെരുവില്‍ തെളിഞ്ഞു കാണാം.
ആത്മഹത്യാ മുനമ്പ്
അന്ധമായ പ്രണയത്തിനൊടുവിൽ ഒരുമിച്ചു ജീവനൊടുക്കിയ ചെറുപ്പക്കാരാണ് പച്ച നിറമണിഞ്ഞ താഴ് വരയെ ആത്മഹ ത്യാ മുനമ്പാക്കി മാറ്റിയത്. ഇരുവശത്തും മതിലുകെട്ടിയ ‘ഗലി’യിൽ കച്ചവടക്കാർ നിറഞ്ഞ പാതയിലൂടെയാണ് ‘suicide point’ ലേക്കുള്ള വഴി. ചോക്ലേറ്റും വസ്ത്രങ്ങളും ഫാൻസി സാധനങ്ങളും വിൽക്കുന്ന കടകളിൽ സ്കൂൾ വിദ്യാർഥിക ളുടെ തിരക്കൊഴിഞ്ഞ നേരമില്ല. കച്ചവചക്കാരിലേറെയും മലയാളികളാണ് എന്നത് മറ്റൊരു കേരള കണക്ഷൻ ഇരുമ്പു വേലിയുടെ അരികിൽ നിന്നാൽ കട്ടകുത്തിയ മഞ്ഞല്ലാതെ മറ്റൊന്നും കാണാനില്ല. വെയിലുള്ള പകലുകളാണ് സ്യൂയി സൈഡ് പോയിന്റിലെ മികച്ച ദിനങ്ങൾ.
കോക്കേഴ്സ് വോക്
ഗോൾഫ് കളിക്കാനായി നീക്കിവച്ച നീളമേറിയ കുന്നിൻ ചരിവിലെ വളഞ്ഞ റോഡിലൂടെ കോക്കേഴ്സ് വോക്കി ലെത്തി. മലഞ്ചെരിവിലുണ്ടാക്കിയ ഒരു കിലോമീറ്റർ നടപ്പാ തയാണ് കോക്കേഴ്സ് വോക്. അവിടെ നിന്നാൽ പെരിയകുളം പട്ടണം മുതൽ പാമ്പാർ നദി വരെയുള്ള സ്ഥലങ്ങൾ കാണാം. മഞ്ഞില്ലാത്ത പകലുകളിൽ ഭൂപടം പോലെ താഴ് വര മുഴുവൻ കാണാം. കൊടൈക്കനാലിന്റെ താഴ് വരയുടെ സൗന്ദര്യം ഇവിടെക്കാൾ മനോഹരമായി മറ്റെങ്ങും കാണാൻ സാധിക്കില്ല