ആവശ്യമായ ചേരുവകൾ
ബീഫ് ലിവർ – ½ കിലോഗ്രാം
സവോള – 3
ഇഞ്ചി പേസ്റ്റ് – 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 4 ടേബിൾ സ്പൂൺ
പച്ചമുളക് – 5
കറിവേപ്പില
എണ്ണ
മുളകുപൊടി – ½ ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – ½ ടേബിൾ സ്പൂൺ
മല്ലി പൊടി – ¼ ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
ഗരംമസാല പൊടി – ½ ടേബിൾ സ്പൂൺ
ഉപ്പ് –ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ലിവറിലേക്ക് മഞ്ഞൾപൊടി, പച്ചമുളക്, ഇഞ്ചി, കുരുമുളകുപൊടി, കറിവേപ്പിലയും അൽപം വെള്ളവും ചേർത്തു വേവിക്കുക (വേവിക്കുബോൾ ഉപ്പ് ചേർക്കരുത്, ലിവർ കട്ടി ആയി പോവും).
ഒരു പാനിൽ എണ്ണ ഒഴിച്ച് സവോള, ഇഞ്ചി, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്തു നല്ലതു പോലെ യോജിപ്പിക്കുക. ഇതിലേയ്ക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവചേർത്തു യോജിപ്പിക്കുക.
ഇതിലേയ്ക്കു വേവിച്ചു വെച്ചിട്ടുള്ള ബീഫ് ലിവർ ഇട്ടിട്ട് അടച്ചു വെയ്ക്കുക. അല്പം എണ്ണയും കറിവേപ്പിലയും ഇട്ടു കൊടുക്കുക. ടേസ്റ്റിബീഫ് ലിവർ റോസ്റ്റ് റെഡി.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ