പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതായി ഒരു വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ ഇപ്പോൾ വൈറലാണ്. വിഡിയോയിൽ കാണുന്നത് മോദി ആരെയോ കൈവീശി കാണിക്കുന്നതാണ്. മോദി ആർക്കുനേരെയാണ് കൈവീശുന്നത് മീനുകള്‍ക്ക് നേര്‍ക്കാണോ, അതോ കടലിനെയാണോ കൈവീശുന്നത് എന്ന ചോദ്യത്തോടെയാണ് ട്വീറ്റ് പ്രചരിക്കുന്നത്.
എന്താണ് ശരിക്കും സംഭവിച്ചത് എന്ന് നോക്കാം?
‘എന്താണ് ഇവിടെ സംഭവിക്കുന്നത്? എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മീനുകളെ കൈവീശി കാണിക്കുന്നത്?’ എന്നീ ചോദ്യങ്ങളോടെയാണ് 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് റിജു ദത്തയുടെ ട്വീറ്റ്. പതിനാറായിരത്തിലേറെ പേര് ഇതിനകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലത്തിലൂടെ നടന്നുവരുന്നതും ദൂരേക്ക് നോക്കി കൈവീശിക്കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
കീവേഡ് സെര്‍ച്ച് നടത്തിയതിന്റെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരി 25ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ചെയ്തിരിക്കുന്ന ഒരു ട്വീറ്റ് കണ്ടെത്തി. മോദി ഗുജറാത്തിലെ സുദര്ശന് സേതുവിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയതിന്റെ ദൃശ്യങ്ങളാണിത്. രാജ്യത്തെ ഏറ്റവും വലിയ കേബിള്‍ പാലമായ സുദര്ശന് സേതുന്റെ നീളം 2.32 കിലോമീറ്ററാണ്.
സുദര്ശന് സേതുവില്‍ എത്തിയ മോദി കൈവീശിക്കാണിക്കുന്നത് മത്സ്യതൊഴിലാളികളെയാണ് എന്ന് എഎന്‍ഐയുടെ വീഡിയോയില്‍ നിന്ന് മനസിലാക്കാം. പ്രധാനമന്ത്രി കൈവീശി കാണിക്കുമ്പോള്‍ ബോട്ടുകളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ പുഷ്പവൃഷ്ടി നടത്തുന്നതും വീഡിയോയിലുണ്ട്.
ഇതിൽ നിന്നും ഗുജറാത്തിലെ സുദര്ശന് സേതുവിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള വീഡിയോയാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവീശി കാണിക്കുന്നത് മത്സ്യങ്ങളെയോ കടലിനെയോ അല്ല, മത്സ്യതൊഴിലാളികളെയാണ് എന്നതാണ് യാഥാര്‍ഥ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം