തൃശൂർ: ചേറ്റുപുഴയിൽ വൻ തീപിടുത്തം. ചേറ്റുപുഴ പാടത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി ഇറക്കിയ പൈപ്പുകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പെട്രോ കെമിക്കലുകള്‍ക്ക് തീപിടിച്ചാല്‍ അണയ്ക്കുന്നതിനായുള്ള ഫോം ഉപയോഗിക്കാനുള്ള തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അഗ്നിബാധയുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാനായില്ല. അഗ്‌നി ശമനസേനയെ കൂടാതെ കെഎസ്ഇബി, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
പാടത്തെ മോട്ടോര്‍ ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഇറക്കിയിരുന്ന 56 എംഎംന്‍റെ ഒരു ലോഡ് പൈപ്പിനാണ് തീപിടിച്ചത്. മര്‍ദ്ദം കൂടിയാലും പൊട്ടാത്ത തരത്തിലുള്ള കറുത്ത നിറത്തിലുള്ള പോളി എത്തിലീന്‍ പൈപ്പുകൾക്കാണ് തീ പിടിച്ചത്.