മസ്കത്ത് ∙ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവിൽ വട്ടംചേരിയിൽ ഹരി നന്ദനത്തിൽ ബി. സജീവ് കുമാർ (49) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പേരയം ശ്രീഭൂതനാഥ ക്ഷേത്രത്തിനു സമീപമാണ് കുടുംബ വസതി. പിതാവ്: ബാലകൃഷ്ണപിള്ള, മാതാവ്: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കൾ: നന്ദന, ഹരിനന്ദൻ. മൃതദേഹം നാട്ടിൽ എത്തിച്ച് വെള്ളിയാഴ്ച സംസ്കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ