അബുദാബി ∙ വികസ്വര രാജ്യങ്ങൾക്ക് നിർണായക സാങ്കേതികവിദ്യകൾ കൈമാറാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സൗകര്യം ഒരുക്കണമെന്ന് ബ്രസീൽ വിദേശകാര്യമന്ത്രി മൗറോ വിയേര ആവശ്യപ്പെട്ടു. അബുദാബിയിൽ ഇന്നു സമാപിക്കുന്ന ഡബ്ല്യുടിഒയുടെ 13–ാം മന്ത്രിതല സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസമത്വം, ദാരിദ്ര്യം, പട്ടിണി തുടങ്ങിയവ കുറയ്ക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ബ്രസീലിനെ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് സാങ്കേതികവിദ്യ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാവസായിക വികസനത്തിന് കൂടുതൽ നയപരമായ ഇടം വേണമെന്ന ആവശ്യം ഡബ്ല്യുടിഒ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അംഗരാജ്യങ്ങൾ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ