റിയാദ് ∙ സൗദിയിൽ വീണ്ടും കൂട്ട വധശിക്ഷ നടപ്പിലാക്കി. ഇന്നലെയാണ് അസീർ മേഖലയിൽ അഞ്ച് പേരെ വധശിക്ഷക്ക് വിധേയരാക്കിയത്. യെമൻ പൗരന്മാരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യെമൻ പൗരനായ അഹ്മദ് ഹുസൈൻ അറാദിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലായിരുന്നു അഞ്ച് യെമൻ പൗരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കിയത്. കവർച്ചാ ശ്രമത്തിനിടെ പ്രതികൾ അഹ്മദ് ഹുസൈൻ അറാദിയുടെ തലയിൽ അടിക്കുകയും കൈവിലങ്ങിട്ട് ഉപേക്ഷിക്കുകയും ചെയ്തു. ഇത് അയാളുടെ മരണത്തിന് കാരണമായി. കഴിഞ്ഞ ദിവസവും സൗദിയിൽ വിവിധ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ