മാര്‍ച്ച് രണ്ട് വരെ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്ക് സാധ്യത

മസ്‌കത്ത് ∙മാര്‍ച്ച് രണ്ട് വരെ  ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴക്ക് സാധ്യത. വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴയെത്തുക. മസ്‌കത്ത്, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലേക്കും മഴ ഭാഗികമായി വ്യാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

മുസന്ദം തീരമേഖലയില്‍ തിരമാല ഉയര്‍ന്നേക്കും. 3.5 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശവാസികള്‍ സുരക്ഷ ഉറപ്പുവരുത്തണം. 10 മുതല്‍ 35 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ