ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ അസമിലെ കാസിംരംഗ ദേശിയോദ്യാനത്തിൽ രണ്ട് ദിവസം തങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിരിക്കുകയാണ്. അസം സന്ദർശനവേളയിലാണ് മോദി കാസിരംഗയിൽ താമസിക്കുന്നത്.മാർച്ച് 8, 9 തീയതികളിലാവും പ്രധാനമന്ത്രി ഇവിടെ താമസിക്കുന്നതെന്ന് അറിയിച്ചിരിക്കുകയാണ് അസം വനം മന്ത്രി ചന്ദ്ര മോഹൻ പട്ടോവാരി. ഇന്ത്യയിലെ ഏറ്റവും പ്രശ്സ്തമായതും ഒട്ടവനവധി പ്രത്യേകകളുമുള്ള നാഷണൽ പാർക്കാണ് കാസിംരംഗ.
അസാമിലെ അഞ്ച് ദേശീയോദ്യാനങ്ങളിൽ എറ്റവും പ്രശ്നംമായ ഉദ്യാനമാണ് കാസിരംഗ. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സുരക്ഷണ കേന്ദ്രം എന്ന നിലയിലാണ് ഇത് ലോകശ്രദ്ധ ആകർഷിക്കുന്നത്.ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളും കടുവകളും അപൂർവ്വയിനത്തിൽപ്പെട്ട പക്ഷികളും കൂടാതെ ഏഷ്യൻ ആനകളും ചെളിയിൽ മുങ്ങി ജീവിക്കുന്ന മാനുകളുമെല്ലാം കാണപ്പെടുന്ന മനോഹരമായ പ്രദേശം.
430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാസിരംഗ നാഷണൽ പാർക്ക് ഗോലാഘട്ട്, നാഗാവ് ജില്ലകളിലായി പരന്നുകിടക്കുന്നു. അസമിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വനവിസ്മയം ലോകത്തിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഏറ്റവും അധികം കാണപ്പെടുന്ന ഇടമാണ്. ലോകത്തിലാകെയുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗവും ഇവിടെയാണ്. കൂടാതെ കടുവ, പുള്ളിപ്പുലി, കരടി, സംഭാർ, ആന, പുലി, മാനുകൾ,കാണ്ടാമൃഗത്തെ കൂടാതെ കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ഗംഗാ ഡോൾഫിൻ, ഗൗർ എന്നീ മൃഗങ്ങളെയും ഇവിടെ കാണാം.
തുടങ്ങിയ അനവധി വന്യമൃഗങ്ങളുടെയും അപൂർവ പക്ഷിവർഗങ്ങളുടെയും ആവാസസ്ഥാനമാണ് കാസിരംഗ. കടുവകൾ ഏറെയുള്ള ഈ വനമേഖലയെ 2006ൽ കടുവ സംരക്ഷണമേഖലയും പ്രഖ്യാപിച്ചു. ഇന്ത്യയുടെ തന്നെ ജൈവവൈവിധ്യത്തിൻ്റെ പ്രതീകമാണ് കാസിരംഗ. ബ്രഹ്മപുത്ര നദിക്കരയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
1974ലാണ് കാസിരംഗ ദേശീയോദ്യാനം നിലവിൽ വരുന്നത്. പിന്നീട് 1905ൽ റിസർവ് ഫോറസ്റ്റ് ആയും 2006ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. നിത്യഹരിത വനമേഖലയായ കാസിരംഗയിൽ ധാരാളം ചതുപ്പുനിലങ്ങളും പുൽമേടുകളും എല്ലാമുണ്ട്. കാട് ഭരിക്കുന്ന ഭീമന്മാരെ അടുത്ത് കാണാനുള്ള അവസരം ഇതേപോലെ കിട്ടുന്ന സ്ഥലങ്ങൾ വേറെ അധികമില്ല. ബ്രഹ്മപുത്രയുടെ സാന്നിധ്യവും അടുത്തുള്ള മികിർ മലകളുടെ മനോഹരമായ കാഴ്ചയും കൂടിയാകുമ്പോൾ ആ അനുഭവം കൂടുതൽ സുന്ദരമാകുന്നു.
വർഷം മുഴുവൻ മികച്ച കാലാവസ്ഥയാണ് കാസിരംഗയിൽ. ചൂടോ തണുപ്പോ ഒന്നും ഒരു പരിധിയിൽ കവിഞ്ഞു പോവാറില്ല. നവംബർ മുതൽ ജനുവരി വരെ ശൈത്യകാലത്ത് ഫെബ്രുവരി മുതൽ മിക്കവാറും ചിലപ്പോൾ-ജൂലൈ മൺസൂൺ ആയും കണക്കാക്കുന്നു. വർഷം മുഴുവൻ നേരിയ ചാറ്റൽമഴ ലഭിക്കും എന്നൊരു പ്രത്യേകത കൂടിയുണ്ട്.
ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ പേരിലാണ് കാസിരംഗ ലോകപ്രശസ്തമായത്. എന്നാൽ കാണ്ടാമൃഗങ്ങൾ മാത്രമല്ല, കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, റോക്ക് പൈത്തൺ, മോണിറ്റർ ലിസാർഡ്, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗ ഡോൾഫിൻ, ഗൗർ, സംഭാർ മുതലായവ ഇവിടെയുണ്ട്.
1999 നവംബറിൽ കാസിരംഗ ദേശീയോദ്യാനം വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്-ടൈഗർ പ്രോഗ്രാം കൺസർവേഷൻ (WWF-TCP) രാജ്യത്തെ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നായി തിരഞ്ഞെടുത്ത മില്ലേനിയം അവാർഡ് നൽകി.
മിഹി മുഖം ആണ് പാർക്കിൻ്റെ ആരംഭസ്ഥാനം. സങ്കേതത്തിനുള്ളിലേക്ക് കടക്കാൻ ഇവിടെ നിന്നും ആനകളെ വാടകയ്ക്ക് കിട്ടും. അതിരാവിലെ തന്നെ ആനസവാരി നടത്തിയാൽ വന്യമൃഗങ്ങളെ ഏറ്റവും അടുത്ത് കാണാനുള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആനകൾക്ക് കൃത്യമായ പരിശീലനം കഴിവുറ്റ പാപ്പാന്മാരുണ്ട്. അവർ ആനകളെ നിയന്ത്രിച്ചു കൊണ്ട് കൂടെത്തന്നെ വരും. വഴിയിൽ ശാന്തരായി കടന്നു പോകുന്ന കാണ്ടാമൃഗങ്ങളെ കാണാം. സമാധാനപ്രിയരായ ഇവർ ആരെയും ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ പോകാതെ സ്വന്തം ജീവിതത്തിൽ മാത്രം മുഴുകിക്കഴിയാൻ ഇഷ്ടപ്പെടുന്നവരാണ്.
ആനസവാരി താല്പര്യമില്ല എന്നുണ്ടെങ്കിൽ വാച്ച് ടവറുകളിൽ കയറി വന്യമൃഗങ്ങളെ നിരീക്ഷിക്കാം. ടൂറിസ്റ്റുകൾക്കായി ഇവിടെയുള്ള റിനോലൻ്റ് പാർക്കിൽ ബോട്ട് സവാരി ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.