കൊച്ചി : മജ്ജമാറ്റിവെയ്ക്കലിലൂടെ രക്താർബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് സധൈര്യം മടങ്ങിവന്ന മനുഷ്യർ, പ്രത്യാശകളും അനുഭവകഥകളും പങ്കുവെച്ച് ആസ്റ്റർ മെഡ്സിറ്റി കാമ്പസിൽ ഒത്തുകൂടി. കാൻസറിനോട് ധീരമായി പൊരുതി മറ്റുള്ള രോഗികൾക്ക് പ്രചോദനമായി മാറിയ മനുഷ്യരുടെ അതിജീവനകഥകൾ പറയുന്ന “കാൻസ്പയർ” പുസ്തകത്തിന്റെ മൂന്നാം പതിപ്പും ചടങ്ങിൽ പുറത്തിറക്കി. പ്രശസ്ത മാധ്യമവ്യക്തിത്വമായ ശ്രീകണ്ഠൻ നായരായിരുന്നു വിശിഷ്ടാതിഥി. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള നിർധനർക്ക് ചികിത്സാസഹായം സ്വരൂപിക്കാൻ മുൻകൈയെടുക്കുന്ന വിവിധ ജില്ലകളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി. പദ്ധതിയിൽ സജീവമായി പ്രവർത്തിക്കുന്ന അംഗങ്ങളെ ആസ്റ്റർ മെഡ്സിറ്റി ആദരിച്ചു. കാൻസറിന്റെ പിടിയിൽ നിന്ന് മോചിതരായ വ്യക്തികൾ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. നൃത്തവും പാട്ടുമെല്ലാമായി അവർ കളംനിറഞ്ഞത് പ്രതീക്ഷാനിർഭരമായ കാഴ്ചയായിരുന്നു. അവർ പങ്കുവെച്ച അനുഭവങ്ങൾ കാൻസറിനോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുന്നതിന്റെ സൂചനയായി.
read more :
- സിവില്‍-ക്രിമിനല്‍ കേസുകളിലെ ആറ് മാസ സ്റ്റേ കാലാവധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി
- പുതിയ പാർലമെൻ്റ് കെട്ടിടം ‘പഞ്ചനക്ഷത്ര ജയിൽ’ : ശിവസേന നേതാവ് സഞ്ജയ് റാവത്ത്
- പ്രമുഖ പത്രപ്രവർത്തകയും ഗ്രന്ഥകാരിയുമായ സുജാത അനന്ദൻ അന്തരിച്ചു
- മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി
- റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി