കൊച്ചി: ബിനോയ് കൊടിയേരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകാൻ കോടതി ഉത്തരവിട്ടു. ആദായ വകുപ്പ് നികുതി വകുപ്പ് റിട്ടേൺ ഫയൽ ചെയ്യാനും കോടതി നിർദ്ദേശിച്ചു.
ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി തീർപ്പാക്കികൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഹർജി ഇന്നു പരിഗണിച്ചു. 2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്. 6 വർഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ ബിനോയി ആദായ നികുതി വകുപ്പിന് മറുപടി നൽകിയിരുന്നു.