കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ആൾക്കൂട്ട വിചാരണ നടന്നെന്നു പൊലീസ് അറിയിച്ചു. ഹോസ്റ്റലിലെ സഹപാഠികളാണു വിചാരണ നടത്തിയതെന്നു കൽപറ്റ ഡിവൈഎസ്പി ടി.എൻ.സജീവ് അറിയിച്ചു.
വിചാരണയ്ക്കു നേതൃത്വം നൽകിയ 12 പേരിൽ ഒരാളാണു പാലക്കാട്ടുനിന്ന് പിടിയിലായ അഖിലെന്നും ഡിവൈഎസ്പി അറിയിച്ചു.
‘‘പാലക്കാട്ടുനിന്നു കസ്റ്റഡിയിൽ എടുത്ത അഖിലിനെ ചോദ്യം ചെയ്തു വരികയാണ്. അയാൾ സംഭവത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ് എന്നാണ് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. പട്ടികയിൽ ഉൾപ്പെട്ട 11 പേരെയാണ് ഇനി കിട്ടാനുള്ളത്’’– ഡിവൈഎസ്പി അറിയിച്ചു.
തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ(20) ഈ മാസം 18നാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്.
Read More……
- മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹൈക്കോടതി
- ലോകായുക്ത ബില്ലിനു അംഗീകാരം ലഭിച്ചത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയം: പി. രാജീവ്
- ബിജെപി കേരളത്തില്‍ രണ്ട് അക്കം കടക്കുക രണ്ട് പൂജ്യമാണെങ്കില്‍ മാത്രം: ശശി തരൂർ
- നിങ്ങൾ ഈ ഭക്ഷണങ്ങൾ ഉച്ചയ്ക്ക് കഴിക്കാറുണ്ടോ? അപകടങ്ങൾ പലവിധം
- നിങ്ങൾക്ക് ഷുഗറുണ്ടോ? ഈ പഴങ്ങൾ ഒരിക്കലും കഴിക്കരുത്; പകരം ഇവ ശീലമാക്കൂ
ഈ മാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ ഒളിവിൽ പോയ പ്രതികളിൽ മുഖ്യപ്രതി അഖിലിനെയാണു പാലക്കാട്ടുനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെ 18 പേരാണ് പ്രതികൾ. ഇതിൽ അഖിലിനെ കൂടാതെ ആറു പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.