ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയ്ക്കും രണ്ടാമത്തെ കുട്ടി ജനിച്ചതുമുതൽ സമൂഹമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുന്നുണ്ട്. അതിൽ പ്രധാനമായും ചർച്ചയായത് കുട്ടിയുടെ ‘അകായ്’ എന്ന പേരാണ്. ചർച്ചകൾ ഏറെ വന്നപ്പോൾ കുഞ്ഞിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് കോലി തന്നെ ആരാധകരോട് ആവശ്യപ്പെട്ടു.
സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ ഇവർ കുട്ടിയുടെ ചിത്രം പങ്കുവെച്ചതെന്നാണ് ഇപ്പോഴുള്ള ചർച്ച. വിരാട് കോലിയുടെയും അനുഷ്ക്ക ശർമ്മയുടെയും രണ്ടാമത്തെ കുട്ടിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നോ? അകായ്യുടെ ഫോട്ടോകള്‍ എന്ന അവകാശവാദത്തോടെ ഒരു കൊളാഷ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുത നോക്കാം.
അനുഷ്ക ശര്‍മ്മ ഒരു കുഞ്ഞ് കുട്ടിയുമായി ആശുപത്രിയില്‍ കിടക്കുന്നതിന്റെയും കുട്ടിയെ എടുത്തിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ കൊളാഷ് രൂപത്തില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റയില്‍ ചിത്രങ്ങള്‍ സഹിതം പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് ഇതിനകം രണ്ട് ലക്ഷത്തോളം ലൈക്കുകൾ കിട്ടിയിട്ടുമുണ്ട്.
സ്വകാര്യതയെപ്പറ്റി പറഞ്ഞവർ കുട്ടിയുടെ ചിത്രങ്ങൾ അത്ര വേഗം പുറത്തുവിടുമോ എന്നത് സംശയമാണ്. അതുകൊണ്ടുതന്നെ
ചിത്രങ്ങളുടെ സത്യാവസ്ഥ മനസിലാക്കാന്‍ ഫോട്ടോകള്‍ റിവേഴ്സ് ഇമേജ് സേർച്ച് പരിശോധന നടത്താം. അങ്ങനെ പരിശോധിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഫോട്ടോയിലുള്ളത് അനുഷ്ക ശര്‍മ്മ അല്ലാ എന്നാണ്. അപ്പോൾ പിന്നെ അതാരായിരിക്കും?
അത് മറ്റൊരു സെലിബ്രിറ്റി ആണ്. ഗുസ്തി താരം ബബിത ഫോഗാട്ട്. ഫോട്ടോ ബബിത തന്നെ മുമ്പ് ട്വീറ്റ് ചെയ്തതാണ്. സംശയിച്ചതുപോലെതന്നെ ബബിത ഫോഗോട്ടിന്റെ ചിത്രത്തിലേക്ക് അനുഷ്കയുടെ തല വെട്ടിയൊട്ടിച്ചാണ് വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
അനുഷ്ക ശര്‍മ്മയും രണ്ടാം കുട്ടിയും എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന മറ്റൊരു ചിത്രമാവട്ടെ 2018 ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നല്കിയിട്ടുള്ളതാണ്. ഇതിനും രണ്ട് വര്‍ഷം മുമ്പ് 2016ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ചിത്രമാണിത്. ഇതില്‍ കാണുന്നതും അനുഷ്ക ശര്‍മ്മ അല്ല.
മറ്റൊരു ചിത്രമാവട്ടെ അനുഷ്ക ശര്‍മ്മ തന്റെ ആദ്യ കുട്ടിയായ വാമികയ്ക്ക് ഒപ്പം സമയം ചിലവഴിക്കുന്നതിന്റെതാണ്. ഈ ചിത്രം അനുഷ്ക തന്നെ 2021 ഒക്ടോബര്‍ 13ന് ഇന്‍സ്റ്റയില്‍ പങ്കുവെച്ചതാണ്. അനുഷ്ക ആശുപത്രിയില്‍ കിടക്കുന്നതായുള്ള ഫോട്ടോ നടി സോനം കപൂറിന് കുഞ്ഞ് ജനിച്ചപ്പോഴുള്ളതാണ്. ഇവിടെയും സോനത്തിന്റെ മുഖത്തിന് പകരം അനുഷ്കയുടെ ചിത്രം ചേര്‍ത്താണ് വ്യാജ ചിത്രം തയ്യാറാക്കിയിരുന്നത്.
അതായത് വിരാട്- അനുഷ്ക്ക ദമ്പതികൾ അവരുടെ രണ്ടാമത്തെ കുട്ടിയുടെ ചിത്രം പുറത്തു വിട്ടിട്ടില്ല. മറ്റെല്ലാം വ്യാജ പ്രചാരണമാണ്. വിരാട് കോലി പരന്ജതുപോലെ ആരാധകർ കുഞ്ഞിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം