തൃശ്ശൂർ: സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസർക്ക് പകരം പുതിയ ഒരാളെ നിയമിക്കാത്തതുമൂലം ഗ്രൂപ്പ് വില്ലേജ് ഓഫീസ് ആയ വടക്കുമുറി കിഴക്കുമുറിയിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജനനം വലയുന്നു. പോക്കുവരവ്, ഭൂമി തരം മാറ്റം, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം ഫയലുകളിൽ കെട്ടിക്കിടക്കുകയാണ്. ഡിജിറ്റൽ സർവേ രേഖകളും ഒപ്പിട്ട് കിട്ടുന്നില്ല എന്ന് ആക്ഷേപമുണ്ട്. മറ്റൊരു വില്ലേജ് ഓഫീസർക്ക് താൽക്കാലിക ചുമതല നൽകിയെങ്കിലും ഫലപ്രദമായില്ല.
വില്ലേജ് ഓഫീസർ മാത്രമല്ല ആവശ്യത്തിന് മറ്റു ജീവനക്കാരും ഇല്ല എന്നും ആക്ഷേപത്തിന് വഴി വച്ചിരിക്കുകയാണ്.
എത്രയും വേഗം വില്ലേജ് ഓഫീസറെ നിയമിക്കണം ആവശ്യപ്പെട്ട് മന്ത്രിക്കും കലക്ടർക്കും നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.