തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നതായി ശശി തരൂര്‍ പരിഹസിച്ചു.
കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു.
രണ്ട് പൂജ്യം ആണെങ്കില്‍ മാത്രമെ കേരളത്തില്‍ ബിജെപിക്ക് രണ്ടക്കം ലഭിക്കൂവെന്ന് ഞാന്‍ ഭയപ്പെടുന്നു. കേരളത്തിന്റെ ചരിത്രമോ സംസ്കാരമോ മനസ്സിലാക്കാനായിട്ടില്ലെന്നാണ് ബിജെപിയുടെ പ്രശ്നം.
Read More…..
- മോദി കേരളത്തിൽ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല: തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ല: എം.വി ഗോവിന്ദൻ
- എറണാകുളത്ത് ലീഗ് പിളർപ്പിലേക്ക്; ഞായറാഴ്ച വിമത കൺവൻഷൻ
- മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്
- പാലക്കാട് കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം : 15 ലധികം പേര്‍ക്ക് പരിക്ക്
- നിങ്ങൾക്ക് ഷുഗറുണ്ടോ? ഈ പഴങ്ങൾ ഒരിക്കലും കഴിക്കരുത്; പകരം ഇവ ശീലമാക്കൂ
ഒരു ചെറിയ പരിധിക്കപ്പുറം ഇവിടെ വര്‍ഗീയത വിളയില്ല.’ ശശി തരൂര്‍ പറഞ്ഞു.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ മറുപടി ഇങ്ങനെ;
‘കോണ്‍ഗ്രസ് ഇതുവരെയും സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ മത്സരിക്കേണ്ടതില്ലെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. എന്ത് തന്നെയായാലും എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. മണ്ഡലത്തില്‍ എനിക്ക് ചുമതലകള്‍ ഉണ്ട്.’
ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും മണിപ്പൂരിലെ സാഹചര്യം ആ നീക്കത്തെ വഷളാക്കിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിരാശപ്പെടുത്തിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.