ഗുരുവായൂർ: ആകർഷകമായ പരസ്യം പോലെ മലയാളിയെ പറഞ്ഞു പറ്റിച്ചാണ് എൽഡിഎഫ് തുടർഭരണം നേടിയതെന്ന്
എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
എന്നാൽ അത് ജനങ്ങൾക്ക് നരകയാതനയായി മാറിയെന്നും സംഘപരിവാറിന്റെ കുതന്ത്രങ്ങൾ ഒന്നും ഇവിടെ ചെലവാകില്ലെന്നും ഈ ലോക്സഭ തിരഞ്ഞെടുപ്പ് നരേന്ദ്രമോദി താഴെയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശ യാത്രയുടെ മണലൂർ ബ്ലോക്ക് പര്യടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണലൂർ ബ്ലോക്ക് പ്രസിഡണ്ട് കെഎസ് ദീപൻ അധ്യക്ഷനായി. നേതാക്കളായ ജോസ് വള്ളൂർ, അനിലക്കര, സി സി ശ്രീകുമാർ, കെ കെ ബാബു, പി കെ രാജൻ, ബി ജെ അശോകൻ, സി എം നൗഷാദ്, ഷാജൻ, സുബൈദമുഹമ്മദ്, മഹേഷ് കാർത്തികേയൻ, പി ബി ഗിരീഷ്, പി പി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.