ന്യൂയോർക്ക് ∙ ന്യൂയോർക്ക് സെനറ്റ് 44–ാം ഡിസ്ട്രിക്ടിലേക്കുള്ള ഡമോക്രാറ്റിക് നോമിനേഷൻ ഔദ്യോഗികമായി ഉറപ്പിച്ചു സ്വവർഗ്ഗാനുരാഗിയായ മിനിത സംഘ്വി. ഫെബ്രുവരി 26-ന് സരട്ടോഗ കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റിയും ഷെനെക്റ്റഡി കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റിയും മിനിതയെ അംഗീകരിച്ചു.
പ്രതിബദ്ധതയുള്ള അഭിഭാഷക എന്ന് സരട്ടോഗ കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റി ചെയർവുമൺ മാർത്ത ദേവേനി മിനിതയെ പ്രശംസിച്ചു. അർപ്പണബോധമുള്ള രക്ഷിതാവ്, ആദരണീയയായ അധ്യാപിക , കാര്യക്ഷമതയുള്ള പൊതുപ്രവർത്തക എന്നീ നിലകളിൽ സംഘ്വിയുടെ ബഹുമുഖ പശ്ചാത്തലം ദേവേനി എടുത്തുകാണിച്ചു. ഇന്ത്യയിൽ ജനിച്ച സംഘ്വി അക്കൗണ്ടിങ്ങിൽ ബിരുദവും എംബിഎയും നേടി 2001ൽ യുഎസിലേക്ക് കുടിയേറി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ