പതിനേഴുകാരിയെ പീഡനത്തിനിരയാക്കി; രണ്ടാനച്ഛന് 50 വര്‍ഷം കഠിന തടവ്

 

ഇടുക്കി: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 50 വര്‍ഷം കഠിന തടവും 1,50000 രൂപ പിഴയും വിധിച്ച്‌ കോടതി. അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2018 ലായിരുന്നു രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച്‌ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മാതാവ് പോലീസില്‍ പരാതി നല്‍കി. 
ഇതേ പോലെ തന്നെ പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 63 വര്‍ഷം തടവും രണ്ടരലക്ഷം രൂപ പിഴയും. സുരേഷ് എന്ന 49 കാരനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരിക്കുന്ന പക്ഷം രണ്ടരവര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2018, 2020 വര്‍ഷങ്ങളില്‍ ഏപ്രില്‍ മേയ് മാസങ്ങളിലായി ബാലിക പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍വാദം. പിഴതുക കൂടാതെ ഇരയ്ക്ക് അധിക ധനസഹായം നല്‍കുന്നതിനും കോടതി വിധിച്ചു.