കുവൈത്ത് സിറ്റി ∙ ജനീവയിൽ നടക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്‍റെ (യുഎൻഎച്ച്ആർസി) 55-ാമത് സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കുവൈത്തും യുഎൻ ഹൈക്കമ്മീഷനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. വിവിധ മേഖലകളിലെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചാ വിഷയമായി. ഗാസയിലെ ഏറ്റവും പുതിയ മാനുഷിക സാഹചര്യം, അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾ, വെടിനിർത്തൽ കരാർ, ഗാസയിലേക്ക് സഹായം അനുവദിക്കുന്നതിനുള്ള വഴികൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ